കാണാതിരിക്കരുതേ ഈ അച്ഛന്റേയും മകന്റേയും ദുരിത ജീവിതം

0
10

എനാത്ത്: ജോലിക്കിടെയുണ്ടായ അപകടത്തില്‍ വീണു പരിക്കേറ്റ് നട്ടെല്ല് തകര്‍ന്ന യുവാവ് ദുരിതത്തില്‍. ചൂരക്കോട് വായനശാല ജംങ്ഷനു സമീപം പുളിവിള താഴേതില്‍ അജിത് (35) ആണ് കഴിഞ്ഞ മൂന്നു വര്‍ഷമായി അരയ്ക്കു താഴേയ്ക്ക് തളര്‍ന്ന് എഴുന്നേല്‍ക്കാനാകാതെ കഴിയുന്നത്.
വെല്‍ഡിങ്ങ് ജോലിക്കാരനായ അജിത്തിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. സന്തോഷകരമായ അജിത്തിന്റെ ജീവിതത്തില്‍ 2013ല്‍ ആണ് ദുരന്തം സംഭവിക്കുന്നത്. വീടിന്റെ മുകളില്‍ വെല്‍ഡിങ്ങ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ആണ് താഴേയ്ക്കു വീണ് പരിക്കേറ്റത്. വീഴ്ചയില്‍ അരയ്ക്കു താഴോട്ട് തളര്‍ന്നു പോയി. ഇദ്ദേഹത്തിന്റെ ആറു വയസ്സുകാരനായ മകന് ജന്മനാ വൈകല്യങ്ങളുണ്ട്. ഭര്‍ത്താവിന്റേയും മകന്റേയും ദയനീയാവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഭാര്യ വിജയ. ഇവര്‍ക്ക് മൂന്നു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്. ഭാര്യാ സഹോദരന്റെ സംരക്ഷണത്തിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത് കണ്ണീരോടെ കഴിയുന്ന ഈ കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ നാട്ടുകാരില്‍ ചിലര്‍ സഹായിച്ചിരുന്നു ഇപ്പോള്‍ ഇവരുടെ അവസ്ഥ വളരെ ദയനീയമാണ്. ചികിത്സാ സഹായത്തിനായി നാട്ടുകാര്‍ മുന്‍കൈ എടുത്ത് അജിത്തിന്റെ പേരില്‍ അടൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:0330053000011126..
IFSC:SIBL0000330
ഫോണ്‍: 9605183014

LEAVE A REPLY

Please enter your comment!
Please enter your name here