കാന്തല്ലൂരില്‍ കാണാമറയത്ത് വസന്തം വിരിഞ്ഞു

0
26
തീര്‍ഥമലനിരകളില്‍ പൂവിട്ട നീലക്കുറിഞ്ഞി

മറയൂര്‍ : കാന്തല്ലൂര്‍ പഞ്ചായത്തിലെ വനം വകുപ്പിന്റെ അധീനതയിലുള്ള തീര്‍ഥമല മലനിരകളില്‍ നീലക്കുറിഞ്ഞി പൂവിട്ടു. തീര്‍ഥമല ഗോത്രവര്‍ഗകോളനിയുടെ മുകളിലുള്ള കീഴിലെ മലനിരകളിലാണ് പൂവിരിഞ്ഞിരിക്കുന്നത്. മാങ്ങാപ്പാറ കുടിക്ക് സമീപമുള്ള വെള്ളിമല, കാശിമല മലനിരകളിലായി കിലോമീറ്റര്‍ ദൂരത്തില്‍ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. വെള്ളിമല, കാശിമല, തീര്‍ത്ഥമല മലനിരകള്‍ വനംവകുപ്പിന്റെ കീഴിലായതിനാല്‍ സഞ്ചാരികള്‍ക്ക് പ്രവേശമില്ല. സാധാരണ നീലിക്കുറിഞ്ഞി പൂക്കാറുള്ള ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ മലനിരകളില്‍ നീലക്കുറിഞ്ഞി ഇനിയും പൂവിട്ടില്ല. കനത്ത മഴയാകാം പൂവിടല്‍ വൈകുന്നതെന്ന നിരാശയിലിരിക്കെയാണ് കാന്തല്ലൂരില്‍ കാണാമറയത്ത് വസന്തം വിരിഞ്ഞത്. 12 വര്‍ഷത്തിനുശേഷമാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. ഇതിനുമുമ്പ് 2006 -ലാണ് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here