ചെണ്ടപ്പുറത്ത് കോലുവെക്കുന്നിടത്തെല്ലാം ഹരിയുണ്ടാവും; ആനകള്‍ക്കായി

0
13

പാലക്കാട്: പ്രണയം ആനയോട്. വാട്ട്‌സാപ്പ് പ്രൊഫൈലില്‍ ഹരിദാസ് മച്ചിങ്ങലിന്റെ സ്റ്റാറ്റസാണിത് രാമനാഥപുരത്തെ ഹരിയുടെ വീട്ടിലെത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുന്നത് ഗേറ്റില്‍ സ്ഥാപിച്ച രണ്ട് ലക്ഷണമൊത്ത ആനകളുടെ ശില്പങ്ങളാണ്. വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ നിന്നും ശില്പങ്ങളില്‍ നിന്നും ആനപ്രേമം എത്രത്തോളം ഹരിയുടെ തലയ്ക്ക് പിടിച്ചിരിക്കുന്നുവെന്ന് വ്യക്തം. ചെണ്ടപ്പുറത്ത് കോലു വെക്കുന്നിടത്തെല്ലാം ഹരിയുണ്ടാവും മേളവാദ്യഘോഷത്തിന്റെ മുന്നില്‍ താളം പിടിക്കാനല്ല. പകരം അതില്‍ നിന്നെല്ലാം അകന്ന് തനിക്ക് പ്രിയപ്പെട്ട ആനകള്‍ക്കൊപ്പം. ആനകള്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ടോ എന്നുറപ്പ് വരുത്തി ഒരു രക്ഷിതാവിനെപ്പോലെ ഹരി അവര്‍ക്കൊപ്പം നടക്കും. ആനയുടമസ്ഥര്‍ക്കും ആന പാപ്പാന്‍മാര്‍ക്കും ഉത്സവ കമ്മിറ്റിക്കാര്‍ക്കും ഹരി സുപരിചിതനാണ്.ആനയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും എഴുന്നള്ളത്തിന്റെ രേഖകള്‍ തരപ്പെടുത്തുന്നതിനും പലരും ഹരിയെയാണ് സമീപിക്കാറുള്ളത്.കേരളത്തിലെ നാട്ടാനകളുടെ എണ്ണം, അതിലെത്ര ആനകള്‍ സ്വകാര്യ ഉടമസ്ഥതയിലുണ്ട്, ദേവസ്വം ബോര്‍ഡുകളുടെ കൈവശം എത്ര, ആന പരിശീലന കേന്ദ്രങ്ങളില്‍ എത്ര ആനകളുടെ പേര്, വയസ്സ്, എന്നിങ്ങനെ ആനയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഹരിക്ക് കാണാ പാഠമാണ്. നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചെങ്കില്‍ മാത്രമേ ആനകളുടെ സംരക്ഷണം ഉറപ്പുവരുത്താനാവു എന്ന് ഹരിദാസ് പറയുന്നു. ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. നാട്ടാന പരിപാലന ചട്ടം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനുള്ള ജില്ലാതല നിരീക്ഷണ സമിതി യോഗം തന്നെ പലപ്പോഴും പ്രഹസനമാണ.് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, ആന ഉടമസ്ഥര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരണാണ് ജില്ലാതല നീരീക്ഷണ സമിതിയിലുള്ളത്. ആനയെ സ്‌നേഹിക്കുന്നവരോ മൃഗ സംരക്ഷണത്തിലൂന്നി പ്രവര്‍ത്തിക്കുന്നവരോ നിരീക്ഷണ സമിതിയിലില്ല എന്നത് നീരീക്ഷണ സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയില്‍. ആനപ്രേമികളെ ഉള്‍കൊള്ളിക്കണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ആന പ്രേമി സംഘം ജില്ലാ പ്രസിഡന്റുകൂടിയായ ഹരി.

LEAVE A REPLY

Please enter your comment!
Please enter your name here