ടെയ്‌ലര്‍ പി. ജി ബേബിയുടെ തയ്യലിന് അമേരിക്കയിലും പത്തരമാറ്റ് തിളക്കം

    0
    16
    ടെയിലര്‍ പി. ജി ബേബി ഏറുമാടക്കടയില്‍

    അടൂര്‍: 65 വര്‍ഷം തുടര്‍ച്ചയായി തയ്യല്‍ജോലി നോക്കുന്ന കടമ്പനാട് പടിപ്പുരവീട്ടില്‍ കിഴക്കേതില്‍ പി. ജി. ബേബി (87) യുടെ തയ്യലിന് അന്നും ഇന്നും പത്തരമാറ്റ് തിളക്കം. പള്ളിശുശ്രൂഷകര്‍ക്കുള്ളകുപ്പായം ക്രിസ്ത്യാനി സ്ത്രീകളുടെ പരമ്പരാഗതവേഷമായ ചട്ട എന്നിവയുടെ സ്‌പെഷ്യലിസ്റ്റാണ് ടെയ്‌ലര്‍ ബേബി. കടമ്പനാട് പഴയ വിഷ്ണുതീയേറ്ററിന് സമീപമായാണ് ബേബിയുടെ പേരിട്ടിട്ടില്ലാത്ത കട. പഴയകാല രീതിയിലുള്ള ഏറുമാടക്കട ഇന്നും ശ്രദ്ധേയമാണ് . അമേരിക്കയിലുള്ള കടമ്പനാട് സ്വദേശികളായ നൂറുകണക്കിന് ക്രിസ്ത്യാനി അമ്മച്ചിമാരുടെയും അവരുടെ പരിചയക്കാരുടേയും പ്രീയപ്പെട്ട വസ്ത്രമായ ചട്ട ഇന്നും തയ്ക്കുന്നത് പി. ജി.. ബേബിയാണ്. അമ്മച്ചിമാരുടെ മക്കളും കൊച്ചുമക്കളും അവധിക്ക് നാട്ടിലെത്തുമ്പോള്‍ നൂറുകണക്കിന് ചട്ടയാണ് തയ്ച്ചുകൊണ്ട് പോകുന്നത്. ഒരേ ഒരു വ്യത്യാസമുള്ളത് അന്ന് ഒരു ചട്ടയ്ക്ക് ഒരു ചക്രമായിരുന്നെങ്കില്‍ ഇന്ന് തയ്യല്‍കൂലി 150 രൂപയാണ്. ഇരുപതാമത്തെ വയസ്സില്‍ ഉപജീവനത്തിനായി പി. ജി. ബേബി തയ്യല്‍ജോലി തുടങ്ങിയത്. അതുപോലെ കൊല്ലം പത്തനംതിട്ട ജില്ലകളിലെ മിക്ക പള്ളികളിലേയും ശുശ്രൂഷ കുപ്പായങ്ങളുടെ ഓഡറുകളും പി. ജി.. ബേബിക്ക് ലഭിക്കുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here