നിറയാന്‍ കാത്തുനിന്നില്ല ; പ്രളയം ഒഴിവാക്കാമായിരുന്നുവെന്ന് തെളിവായി ആനയിറങ്കല്‍ ഡാം

0
18

ആശ സന്ദീപ്
രാജാക്കാട്: കനത്ത മഴ ; നദികളും അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞു ; അതുമൂലമുണ്ടായ പ്രളയവുമായിരുന്നു വാര്‍ത്ത, പ്രത്യേകിച്ച് ഇടുക്കി ജില്ലയില്‍ , മുല്ലപ്പെരിയാര്‍, ഇടുക്കി , ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് കുണ്ടള, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇടമലയാര്‍, മലങ്കര അണക്കെട്ടുകളെല്ലാം സംഭരണശേഷി പിന്നിട്ടു. എന്നാല്‍, പരമാവധി സംഭരണ ശേഷിയിലേക്ക് എത്താത്ത ഒരണക്കെട്ടുണ്ട് ഇടുക്കിയില്‍, ആനയിറങ്കല്‍ ; മൂന്നാറില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ ഇപ്പോളും ജലനിരപ്പ് താഴ്ന്നു നിലനില്‍ക്കുന്നു. പരമാവധി സംഭരണ ശേഷിയിലേക്ക് എത്തണമെങ്കില്‍ ഇനിയും ഏഴടികൂടി ജലനിരപ്പു ഉയരണം. 291.69 മീറ്റര്‍ നീളവും 34.73 മീറ്റര്‍ ഉയരവുമുള്ള അണക്കെട്ടിന്റെ സംഭരണശേഷി 462 ടിഎംസി ജലമാണ്. പന്നിയാര്‍ പവ്വര്‍ ഹൗസ്സിലേ്ക്ക് വെള്ളമെത്തി്ക്കുന്നതിന് വേണ്ടിനിര്‍മിച്ചിരിക്കുന്ന പൊന്മുടി അണക്കെട്ടിന്റെ ഉപ ഡാമാണ് ആനയിറങ്കല്‍. അതുകൊണ്ട് തന്നെ പൊന്‍മുടി ജലാശത്തിലെ ജലനിരപ്പു താഴുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അണക്കെട്ട് തുറന്നു പന്നിയാര്‍ പുഴയിലൂടെ പൊന്‍മുടി ജലാശത്തിലേ്ക്ക് ഒഴുക്കിവിടും. ഇതോടെ ആനയിറങ്കിലിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും പിന്നീട് കാലവര്‍ഷ മഴയില്‍ വീണ്ടും വെള്ളം സംഭിരിക്കുകയുമാണു ചെയ്യുന്നത്. ഇത്തവണയും ജനുവരിമുതല്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി പൊന്മുടിയിലേ്ക്ക് വെള്ളം ഒഴുക്കിയിരുന്നു. അതുകൊണ്ട് തന്നെ ശക്തമായ മഴ പെയ്തപ്പോള്‍ മുഴുവന്‍ ജലവും അണക്കെട്ട് തുറന്നു വിടാതെ സംഭരിക്കുവാന്‍ കഴിഞ്ഞു. ചിന്നക്കനാല്‍ ശാന്തമ്പാറ പഞ്ചായത്തുകളിലായി 84. 7 കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ജലാശയം ഇനി നിറയണമെങ്കില്‍ തുലാവര്‍ഷം കനിയണം. ശക്തമായ മഴയില്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം വരുന്നില്ലെന്നുമാത്രമല്ല വേനലില്‍ നിറ സമൃദ്ധമായിരിക്കുകയും ചെയ്യും. സൂര്യനെല്ലി, ചിന്നക്കനാല്‍, പെരിയകനാല്‍, ബിയല്‍റാം എന്നിവിടങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന ചെറുതോടുകളിലെ ജലവും തമിഴ്‌നാട് അതിര്‍ത്തിയിലെ മലകളില്‍നിന്നും ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ഈ അണക്കെട്ടില്‍ സംഭരിക്കുന്നത്. ഒരു വശം വനവും മറ്റുഭാഗം ടാറ്റയുടെ ടീ പ്ലാന്റേഷനും ചുറ്റപ്പെട്ടിരിക്കുന്നു.
കുത്തുങ്കല്‍, പന്നിയാര്‍ പവര്‍ഹൗസുകളില്‍ വൈദ്യുതി ഉത്പാദനത്തിനായി ഇവിടെനിന്നും ജലം എത്തിക്കുന്നു അണക്കെട്ടില്‍ നിന്നും ഒഴുകിയെത്തുന്ന ജലം പന്നിയാര്‍ പുഴയിലൂടെ കുത്തുങ്കലിലും പൊന്‍മുടിയിലും എത്തിക്കുന്നു. സംഭരണ ശേഷിയിലെത്താന്‍ കാത്തിരിക്കാതെ അണക്കെട്ടുകള്‍ നേരത്തെ തുറന്നിരുന്നുവെങ്കില്‍ കനത്ത പ്രളയം ഒഴുവാക്കാമായിരുന്നുവെന്നതിന് തെളിവാണ് ആനയിറങ്കല്‍ ഡാം.

LEAVE A REPLY

Please enter your comment!
Please enter your name here