പ്രളയക്കാഴ്ച്ചകളുടെ നേര്‍ച്ചിത്രമൊരുക്കി പുതിയങ്കം ഗവ. യു.പി.സ്‌കൂള്‍

0
17

സുനു ചന്ദ്രന്‍ നീളിപറമ്പില്‍

പുതിയങ്കം ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ ഒരുക്കിയ പ്രളയക്കാഴ്ച്ചകളുടെ നേര്‍ചിത്രങ്ങളുടെ പ്രദര്‍ശനം.

ആലത്തൂര്‍:തിമര്‍ത്ത് പെയ്ത മഴ, പ്രളയത്തിന്റെ കുത്തൊഴുക്ക്, തുറന്നുവിട്ട ഡാമുകള്‍, തകര്‍ന്നു വീണ കെട്ടിടങ്ങള്‍, ജീവതത്തിലേക്ക് കരകയറ്റിയ രക്ഷാ പ്രവര്‍ത്തനവും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് പ്രളയത്തിന്റെ ദൈന്യത നേരിട്ടറിയുന്ന രീതിയില്‍ പുതിയങ്കം ഗവ. യു.പി.സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനമൊരുക്കി. അവധി ദിവസങ്ങളില്‍ അധ്യാപകരും, അനധ്യാപകരും ചേര്‍ന്നാണ് ചിത്രങ്ങള്‍ ഒരുക്കി ചാര്‍ട്ടുകളും, പാനലുകളുമാക്കി മാറ്റിയത്. പ്രളയകാലത്തെ് മലയാള ദിനപത്രങ്ങളില്‍ വന്ന ആയിരത്തോളം ചിത്രങ്ങളെ കോര്‍ത്താണ് പ്രളയകാഴ്ച്ചയൊരുക്കിയത്. നാട്ടിന്‍ പുറങ്ങളിലെ തോടുകളും, പുഴകളും നിറഞ്ഞൊഴുകിയ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്.ആര്‍.സി.കണ്‍വീനര്‍ സുരേഷ് ബാബു, ദിശ കോ-ഓര്‍ഡിനേറ്റര്‍ പി.ജെ.ജോണ്‍സന്‍, പ്രധാനധ്യാപകന്‍ ബി.സി.മോഹനന്‍, സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍ ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here