മണ്ണിടിച്ചില്‍ പന്നിയാര്‍കുട്ടി സിറ്റി അപ്രത്യക്ഷമായി

0
9

അടിമാലി : ദുരന്തം പെയ്തിറങ്ങിയ ദിനങ്ങളില്‍ ഹൈറേഞ്ചിലെ പഴയ കുടിയേറ്റ പ്രദേശമായ പന്നിയാര്‍കുട്ടി സിറ്റി ചിത്രത്തില്‍നിന്ന് അപ്രത്യക്ഷമായി. അടിമാലി – രാജാക്കാട് റോഡില്‍ പൊന്മുടി അണക്കെട്ടിന്റെ താഴ്ഭാഗത്താണ് പന്നിയാര്‍കുട്ടി സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് 17 ന് ഉ ച്ചയോടെ
ഒരു മലയൊന്നാകെ ഇടിഞ്ഞ് പന്നിയാറുകുട്ടിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. പന്നിയാറുകുട്ടി സിറ്റിയില്‍ ഉണ്ടായിരുന്ന എട്ട് വ്യാപാര സ്ഥാപനങ്ങളും മൂന്ന് വീടുകളും അംഗന്‍വാടി, മൃഗാശുപത്രി, ആരോഗ്യ ഉപകേന്ദ്രം, കപ്പേള, വായനശാല എന്നിവ അടയാളമൊന്നും ബാക്കിവയ്ക്കാതെ മണ്ണിനടിയിലായി. ഏതാനും വീടുകള്‍ ഇപ്പോഴും കുന്നിനു നിറുകയില്‍ അടിവാരം തകര്‍ന്ന് അത്യന്തം അപകടനിലയിലാണ്. ഗ്രാമത്തിലെ ഏക സിറ്റിയാണ് മണ്ണുമൂടി നാമാവശേഷമായത്. ടൗണില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നിലം പൊ ത്തി. കനത്ത മഴ ആരംഭി ച്ചതോടെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍നിന്നും ആളുകളെ മാറ്റിയിരുന്നു. ആളുകള്‍ മാറി മണിക്കൂറിനുള്ളിലാണ് ഭീമാകാരമായ മല പന്നിയാറുകുട്ടിക്ക് മുകളില്‍ ഇടിഞ്ഞു വീണു. പൊന്‍മുടി അണക്കെട്ടില്‍ നിന്നും തുറന്നുവിട്ടിരുന്ന വെള്ളം പന്നിയാര്‍ പുഴയിലൂടെയായിരുന്നു ഒഴുകുന്നത്. ഇടിഞ്ഞ മണ്ണ് പുഴയി
ലെത്തിയതോടെ ഒഴുക്ക് തടസപ്പെട്ട് കരകവിഞ്ഞൊഴുകിയാണ് അംഗന്‍വാടിയും ആരോഗ്യ ഉപകേന്ദ്രവും തകര്‍ന്നത്. മണ്ണിടിച്ചിലില്‍ രാജാക്കാട്- വെള്ളത്തൂവല്‍ റോഡ് തിരി ച്ചറിയാനാവാത്ത വിധം മണ്ണു വന്നു മൂടി. മണ്ണു മാന്തിയ ്രന്തങ്ങള്‍ ഉപയോഗിച്ച് സിറ്റിക്കു മുകളില്‍ നിന്നു മണ്ണ് നീക്കുന്ന പ്രവര്‍ ത്തനം തുടങ്ങി. മണ്ണു നീക്കുമ്പോള്‍ വീണ്ടും മുകളില്‍ നിന്നും മണ്ണിടിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. പന്നിയാര്‍ പുഴയ്ക്ക് കുറുകെ പാലം വന്നതോടെയായിരുന്നു ഇവിടെ സിറ്റി രൂപപ്പെട്ടത്. പൊന്മുടി അണക്കെട്ടിന്റെ നിര്‍മാണകാലം മുതല്‍ കുടിയേറ്റ ചരിത്രത്തില്‍ ഇടംനേടിയ
പന്നിയാര്‍കുട്ടിയെ വീണ്ടെടുക്കാന്‍ കഠിന പരിശ്രമം വേണ്ടിവരും. ദുരന്തത്തിന്റെ ഞെട്ടലില്‍നിന്ന് പന്നിയാര്‍കുട്ടി
നിവാസികള്‍ ഇനിയും മുക്തരായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here