മുതിരപ്പുഴയാറിലെ പാറയില്‍ കൈപ്പത്തി ‘വിരിഞ്ഞു’

0
6
മൂന്നാര്‍ മുതിരപ്പുഴയാറില്‍ പാറയില്‍
കാണപ്പെട്ട കൈപ്പത്തിരൂപം

മൂന്നാര്‍: മുതിരപ്പുഴയാറില്‍ കൈപ്പത്തി ദൃശ്യമായപ്പോള്‍ നാട്ടുകാര്‍ വിചാരിച്ചത് പ്രളയത്തില്‍ അപകടത്തില്‍പ്പെട്ട ആരുടെയെങ്കിലും ആകുമെന്നാണ്. പരിശോധിച്ചപ്പോഴാണു അത് പാറയില്‍ വിരിഞ്ഞൊരു ‘അത്ഭുത കൈ’ ആണെന്നു മനസിലായത്. ബൈപാസ് പാലത്തിനു താഴെ മുതിരപ്പുഴയാറിലാണ് കൈപ്പത്തി കമഴ്ത്തി വച്ചതുപോലെയുളള പ്രകൃതിയുടെ വികൃതി ദൃശ്യമായത്.
വെള്ളത്തിനു മുകളില്‍ പാറ കൈപ്പത്തി രൂപത്തില്‍ തെളിഞ്ഞ് ഉയര്‍ന്നു നില്ക്കുന്നു. ഇതിനുമുമ്പ് ഈ ദൃശ്യം ( ജലനിരപ്പു താഴ്ന്നുകിടന്ന സമയത്തും) ആരും കണ്ടിരുന്നില്ല. സംഭവം അറിഞ്ഞതോടെ സ്വയംഭൂവായ കൗതുകക്കാഴ്ച കാണാന്‍ നിരവധിപേര്‍ പാലത്തിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here