മൂന്നാറിലെ ബ്രിട്ടീഷ് നിര്‍മിത തൂക്കുപാലം ഓര്‍മായി; തകര്‍ന്നത് പ്രളയ കുത്തൊഴുക്കില്‍

0
33

മൂന്നാര്‍: മൂന്നാറിലെ ബ്രിട്ടീഷ് നിര്‍മിത തൂക്കുപാലം ഓര്‍മയായി. കനത്ത പ്രളയത്തില്‍ ഹൈറേഞ്ച് ക്ലബ്
,പഴയ മൂന്നാര്‍ എന്നിവിടങ്ങളിലെ തൂക്കുപാലമാണ് (ആട്ടുപാലം) തകര്‍ന്നത്. 1890-ല്‍ നിര്‍മിച്ച പഴയ മൂന്നാര്‍ ഹൈറേഞ്ച് ക്ലബിലേക്കുള്ള ആട്ടുപാലം 1984 നവംബര്‍ ഏഴിന് തകര്‍ന്ന് 14 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. ഹെലികോപ്റ്റര്‍ കാണുന്നതിനായി പഴയ മൂന്നാര്‍ ഗവ. ഹൈസ്‌കൂളിലെ 200 ലേറെ കുട്ടികള്‍ ഒരുമിച്ച് പാലത്തില്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്. തുടര്‍ന്ന് പുനര്‍നിര്‍മിച്ച പാല
മാണ് ഇപ്പോള്‍ തകര്‍ന്നത്. പഴയ മൂന്നാര്‍, വട്ടക്കാട്, ചൊക്കനാട് പ്രദേശവാസികളുടെ ആശ്രയമായിരുന്ന പാലം. കഴിഞ്ഞ 14ന് വെളുപ്പിന് മുതിര പ്പുഴയാറിലെ കുത്തൊഴുക്കിലാണ് പാലം നശിച്ചത്. പഴയ മൂന്നാറില്‍ 1933ല്‍ നിര്‍മിച്ച തൂക്കുപാലമാണ് തകര്‍ന്ന മറ്റൊന്ന്. കണ്ണന്‍ ദേവന്‍ കമ്പനി പഴയ
മൂന്നാര്‍ വര്‍ക്‌സ് ഷോപ്പ്, പഴയ മൂന്നാര്‍ ഡിവിഷന്‍ തൊഴിലാളികള്‍ക്ക് പ്രധാന റോഡിലേക്ക് എത്തുന്നതിന് ഏക ആശ്രയമായിരുന്നു ഈ പാലം. 13ന് രാത്രി മുതിരപ്പുഴയിലൂടെ ഒഴുകിയെത്തിയ വന്‍ മരം ഇടിച്ചാണ് പാലം തകര്‍ന്നത്. ബ്രിട്ടീഷുകാരുടെ അവശേഷി പ്പുകളായിരുന്ന തൂക്കുപാലങ്ങള്‍ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാഴ്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here