പത്തനംതിട്ടഃ പ്രളയത്തില്‍നിന്നും മോചനം നേടാനാവാതെ പത്തനംതിട്ടയിലെ വഴിയോരകച്ചവടക്കാര്‍. ഇന്ന് ചന്ത ദിവസമായിട്ടും ആളൊഴിഞ്ഞ ചന്തയും കച്ചവടക്കാരും മാത്രമാണ് ചന്തയില്‍ ഉണ്ടായിരുന്നത്.

പ്രളയത്തിനു മുമ്പ് വരെ ഉണ്ടായിരുന്ന വിലയില്‍നിന്നും വളരെ കുറവാണ് ഇപ്പോഴത്തെ വിലയെന്നും എന്നിട്ടും കച്ചവടം വളരെ മോശമാണെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. തുടര്‍ന്നും ഈ അവസ്ഥയാണെങ്കില്‍ കുടുംബം പട്ടിണി ആവുന്ന അവസ്ഥയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

സാധാരണ ഈ ദിവസങ്ങളില്‍ വന്‍ജനത്തിരക്കാണ്. എന്നാല്‍ ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ചന്ത കച്ചവടക്കാരുടെ ഹൃദയം തകര്‍ക്കുന്നു. ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന ദിവസമാണ് ചന്ത ദിവസം. എല്ലാ ചന്ത ദിവസവും കച്ചവടം കഴിഞ്ഞു മനസ്സ് നിറഞ്ഞു തിരിച്ചു പോകാറുള്ള കച്ചവടക്കാര്‍ ഇന്ന് കലങ്ങിയ മനസ്സോടെയാണ് തിരികെ പോകുന്നത്.

വരും ദിവസങ്ങളിലെങ്കിലും ഈ അവസ്ഥയില്‍ മാറ്റം ഉണ്ടാവും എന്ന പ്രത്യാശയിലാണ് ഇവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here