ശബരിമല: കാല്‍നടയാത്രയ്ക്ക് വീണ്ടും പ്രിയമേറുന്നു

0
4

കോന്നി : തണ്ണിത്തോട് റോഡിലൂടെ കാല്‍നടയായി പോകുന്ന അയ്യപ്പന്മാരുടെ എണ്ണം വര്‍ധിക്കുന്നു. ശബരിമല ഇടത്താവളമായ മുരിങ്ങമംഗലം ശിവക്ഷേത്രത്തില്‍ വിശ്രമിച്ചതിനു ശേഷമാണ് ഇവര്‍ യാത്ര തുടരുന്നത്. 2015 ജൂണ്‍ മാസത്തിലാണ് തണ്ണിത്തോട് ചിറ്റാര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി യാത്രക്കായി തുറന്നു കൊടുത്തത്. വിവിധ സ്ഥലങ്ങളില്‍നിന്നും കിലോമീറ്ററുകളോളം താണ്ടിയാണ് ഇവര്‍ അയ്യപ്പ സന്നിധിയില്‍ എത്തിച്ചേരുന്നത്. ഇടത്താവളം വരെ എത്താന്‍ സാധിച്ചില്ലെങ്കില്‍ വഴിയോരത്തു വിരിവെയ്ക്കും. സ്വയം ഭക്ഷണം പാകം ചെയ്യും. ഇതിനായുള്ള വസ്തുവകകള്‍ കരുതിയാണ് ഭക്തരുടെ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here