എടത്വായില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
5

എടത്വ: തായങ്കരിക്കു സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. റോഡരികില്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്‍ കൂനയില്‍ കയറി നിയന്ത്രണം വിട്ടു ബസ് മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

രാമങ്കരി സഹൃദയ സ്‌പെഷല്‍ സ്‌കൂളിന്റെ ബസാണ് ് മറിഞ്ഞത്. ബസ് ജീവനക്കാരെ കൂടാതെ 12 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ മൂന്നുപേരെ ചമ്പക്കുളം ഗവണ്‍മന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെറ്റല്‍ കൂനയില്‍ നിന്നും കരിങ്കല്‍ ചീളുകള്‍ റോഡിലേക്കു പരന്നു കിടക്കുകയായിരുന്നു. ഇതിലേക്ക് ബസ് കയറിയ ഉടനെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തോടിനു സമീപത്തേക്കാണ് ബസ് മറിഞ്ഞത്.

രാമങ്കരി, കണ്ടങ്കരി, തായങ്കരി പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെയുമായി സ്‌കൂളിലേക്കു പോകുകയായിരുന്നു ബസ്. രാമങ്കരിഎടത്വ പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here