പ്രളയത്തെ പ്രതിരോധിക്കാന്‍ വീട് ജാക്കിവെച്ച് ഉയര്‍ത്തിപണിയുന്നതിനിടെ തകര്‍ന്നുവീണ് അന്യസംസ്ഥാനതൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

0
17

പന്തളം:വീട് ഉയര്‍ത്തി പണിയുന്നതിനിടക്ക് പൊളിഞ്ഞു വീണ് ഒരാള്‍ മരിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. തുമ്പമണ്‍ തുണ്ടത്തില്‍ ഡോ റ്റി സി ചെറിയാന്റെ വീടാണ് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനായി ഫൗണ്ടേഷന്‍ ജാക്കി വെച്ച് ഉയര്‍ത്തി നിര്‍മ്മാണം നടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബംഗാള്‍ സ്വദേശി സമദ്(35) മരിച്ചു. ബംഗാള്‍ സ്വദേശികളായ ഫൂല്‍ ബാബു (21) രാജേഷ് (25) എന്നിവര്‍ക്ക് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here