സൗദി സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്; മലയാളിപ്രവാസികള്‍ ആശങ്കയില്‍

0
14
ജിദ്ദയിലെ ഒരു ലേബര്‍ക്യാമ്പില്‍ ആശങ്കയിലായ ഇന്ത്യന്‍ തൊഴിലാളികള്‍

റിയാദ്: സൗദി അറേബിയയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നത് മലയാളികള്‍ക്കിടയില്‍ ആശങ്ക ഉളവാക്കുന്നു. ഫിനാന്‍സ്, അക്കൗണ്ടിങ്, ഐടി, നിയമം എന്നീ മേഖലകളില്‍ ആണ് സ്വദേശികളായവര്‍ക്കു കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ പോകുന്നതെന്ന് തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ വനിതാവല്‍ക്കരണ പ്രോഗ്രാം ഡയറക്ടര്‍ നൂറ അബ്ദുല്ല അല്‍ റുദൈനി പറഞ്ഞു.
മാനവശേഷി വികസന നിധി സംഘടിപ്പിച്ച വനിതാവല്‍ക്കരണ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഇപ്പോള്‍ 31% സ്വദേശി വനിതകള്‍ തൊഴില്‍രഹിതരാണ്. ഇവരില്‍ 92% പേരും അടുത്തിടെ പഠിച്ചിറങ്ങിയവരാണ്. ഇവര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്താനായി കൂടുതല്‍ മേഖലകളെ നിതാഖാത് പരിധിയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും നൂറ ചൂണ്ടിക്കാട്ടി. സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ച് വിദേശികളെ ജോലിക്കുവയ്ക്കുന്ന തൊഴിലുടമകള്‍ക്ക് ആളൊന്നിന് 20,000 റിയാലാണ് പിഴ.
2
019 ഏപ്രില്‍ ഏഴു മുതല്‍ മാളുകളിലെയും സന്നദ്ധസേവന വിഭാഗങ്ങളിലെയും സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. ഹോട്ടല്‍-വിനോദസഞ്ചാര മേഖലയില്‍ ജൂണ്‍ 10 മുതലാണ് നടപ്പാക്കേണ്ടത്.മദീനയിലെ 41 തസ്തികകളില്‍ 100 ശതമാനവും സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍ റാജിഹ് അറിയിച്ചു.ഷോപ്പിംഗ് മാളുകളിലും ഹോട്ടല്‍-വിനോദ സഞ്ചാരമേഖലകളിലും ജോലി ചെയ്യുന്ന പതിനായിരകണക്കിന് മലയാളികല്‍ ജോലി നഷ്ടപ്പെടുമോയെന്നുള്ള ഭീതിയിലാണ് ഇപ്പോള്‍.

സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖാതില്‍ അടുത്ത വര്‍ഷം മുതല്‍ നഗരത്തിലെ പഴം, പച്ചക്കറി കടകളെയും ഉള്‍പെടുത്താന്‍ ആലോചിക്കുന്നു. ജിദ്ദയിലെ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റിലെ സൗദിവല്‍കരണം വിജയകരമായി നടപ്പാക്കിയ പശ്ചാത്തലത്തിലാണ് ഈ മേഖലയിലെ ചില്ലറവില്‍പന കേന്ദ്രങ്ങളിലേക്കുകൂടി വ്യാപി
പ്പിക്കുന്നത്.

വന്‍കിട കമ്പനികള്‍, റസ്റ്ററന്റ്, ആശുപത്രി, റിസോര്‍ട്ട് എന്നിവിടങ്ങളിലെ പഴം, പച്ചക്കറി വിതരണ മേഖലകളെയും നിതാഖാതില്‍ ഉള്‍പെടുത്തും. ഇതോടെ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റിലെ സ്വദേശിവല്‍കരണം 80 ശതമാനം പൂര്‍ത്തിയാക്കിയതോടെ മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്തുവരുന്ന മേഖലയാണിത്. അടുത്ത വര്‍ഷം ചില്ലറ വ്യാപാര മേഖലകളില്‍കൂടി സ്വദേശിവല്‍കരണം നടപ്പാക്കുന്നതോടെ കൂടുതല്‍ മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സൗദിയിലെ ഭൂരിഭാഗം മേഖലകളിലും സ്വദേശിവല്‍കരണം ശക്തമാക്കി വരുന്നതോടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് കൂടുതല്‍ ശക്തമാകും.

ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, വെയ്റ്റര്‍ ഉള്‍പ്പെടെ ഹോട്ടല്‍ ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ടെലിഫോണ്‍ ഓപ്പറേറ്റ, ഡേറ്റ എന്‍ട്രി ക്ലാര്‍ക്ക്, അഡ്മിനിസ്േ്രടഷന്‍ ക്ലാര്‍ക്ക്, സെക്രട്ടറി, ജനറല്‍ സര്‍വീസ് സൂപ്പര്‍വൈസര്‍, റൂം സര്‍വീസ് സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സൂപ്പര്‍വൈസര്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ടൂറിസം പ്രോഗ്രാം സൂപ്പര്‍വൈസര്‍, ഫ്രണ്ട് ഓഫിസ് സൂപ്പര്‍വൈസര്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍ സൂപ്പര്‍വൈസര്‍, ഓവര്‍സിയര്‍, സെക്യൂരിറ്റി, സേഫ്റ്റി ടെലിഫോണ്‍ ഡയറക്ടര്‍, ആക്ടിങ് ഡയറക്ടര്‍, മെയിന്റനന്‍സ് മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് റപ്രസന്ററ്റീവ്, ടൂറിസം പ്രോഗ്രാം ഡയറക്ടര്‍, ഫ്രണ്ട് ഓഫിസ് ഡയറക്ടര്‍, സ്റ്റാഫ് റിലേഷന്‍ ഡയറക്ടര്‍ എന്നീ മേഖലകളിലും സമ്പൂര്‍ണ്ണ സ്വദേശിവത്കരണം ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here