പുഴമത്സ്യങ്ങള്‍ക്ക് പ്രിയമേറുന്നു; വില്പനശാലകളില്‍ തിരക്കും

0
92

അനീഷ് ഭാന്‍ഷായ് മോഹന്‍

ഹരിപ്പാട്: കേരളീയഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായിമാറിയിരിക്കുകയാണ് മീന്‍കറിയും മീന്‍വറുത്തതും..കടല്‍മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ ഉപയോഗംകൂടുതല്‍ ഉണ്ടെന്ന പരിശോധനഫലം പുറത്തുവന്നതോടെകേരളീയരുടെ തീന്‍മേശകളില്‍ പുഴമീനുകള്‍ സ്ഥാനം പിടിച്ചു. ഔഷധഗുണമേറെയുള്ളമീനുകളാണ് പുഴമീനുകള്‍.ഇവയെ ഭക്ഷിക്കുന്നതോടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു . പുഴമീനുകള്‍(ആറ്റുമീനുകള്‍)ഒമേഗ3 ഫാറ്റി ആസിഡ്‌കൊണ്ട് സമ്പുഷ്ടമാണ് ആസ്മക്കും,ഹൃദയാരോഗ്യസംരക്ഷണത്തിനും, സാംക്രമികരോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും ,സോറിയാസിസ് പോലുള്ള ചര്‍മ്മരോഗ അലര്‍ജികള്‍ക്കും,സ്തനാര്‍ബുദംതടയുന്നതിനും അത്യുത്തമമാണ് പുഴമീനെന്ന് ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍തെളിയിക്കുന്നു. കടല്‍മീനുകളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തുന്നതായുള്ളരാസപരിശോധനഫലങ്ങള്‍പുറത്തുവന്നതും പുഴമീനുകള്‍ക്ക് പ്രിയമേറാനുള്ള മറ്റൊരുകാരണമാണ്.പുഴയോരത്തും,വഴിയോരത്തും ഇതോടെ മീന്‍ വില്‍പനശാലകള്‍ സജീവമായി. പുഴയില്‍ നിന്നും തോടുകളില്‍നിന്നും ലഭിക്കുന്ന ശുദ്ധമായ മീനുകള്‍ തേടിയാണ് ആവശ്യക്കാര്‍ വില്‍പന ശാലകളിലും മത്സ്യബന്ധനം നടത്തുന്ന വള്ളക്കാരെയും തേടിയെത്തുന്നത്.

ചെറുവള്ളങ്ങളും വലകളും ഉപയോഗിച്ച് ഇപ്പോള്‍ ഇത്തരം ജലാശയങ്ങളില്‍ സജീവമാണ് തൊഴിലാളികള്‍. രാവിലെ തന്നെ പുഴയിലേക്ക് ഇറങ്ങും. വൈകുന്നേരം വരെ മത്സ്യബന്ധനം നടത്തിയാണ് ഇവര്‍ മടങ്ങുന്നത്. രാത്രിയും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ സജീവമാണ്.
മത്സ്യത്തിന്റെ ലഭ്യത കുറവാണ്. എങ്കിലും ശുദ്ധമായ മത്സ്യമാണ് ലഭിക്കുന്നത്. ഇവ വാങ്ങാനും നിരവധി പേര്‍ പുഴയോരങ്ങളിലെ വില്‍പന ശാലകളിലും,വഴിയോര വില്‍പ്പനശാലകളിലും എത്തുന്നുമുണ്ട്. രുചിയേറിയ പുഴ മത്സ്യങ്ങള്‍ക്ക് എന്നും വിപണിയില്‍ ആവശ്യക്കാരുണ്ട്. പുഴയോരങ്ങളിലെ മത്സ്യവില്‍പന കേന്ദ്രങ്ങളാണ് ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.

കൊഞ്ച്,കരിമീന്‍,വാള,വരാല്‍,ചേറുമീന്‍,കാരി,ചെമ്പല്ലി,പള്ളത്തി,പരല്‍,എന്നിവയും,രോഹു,കട്‌ല,കുയില്‍,സില്‍വര്‍,മൃഗാള്‍ എന്നീ വളര്‍ത്തുമത്സ്യങ്ങളും പുഴകളില്‍ ധാരാളമുണ്ട്.തിലോപ്പിയ,പിരാന,ആഫ്രിക്കന്‍ മുഷി ,റെഡ്ബല്ലിഎന്നീ നിരോധിച്ച മത്സ്യങ്ങളും ചെറുമീനുകള്‍ക്ക് ഭീഷണിയായി ജലാശയങ്ങളില്‍ സജീവമാണ്.
പ്രളയകാലത്ത് ഫാമുകളില്‍ നിന്നും, മീന്‍കുളങ്ങളില്‍ നിന്നും ഒഴുക്കിനോടൊപ്പം പുഴകളിലെത്തിയവയാണ് ഇവ. എന്നാല്‍പുഴമീനുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പലപദ്ധതികള്‍കൊണ്ടുവരുന്നുണ്ടെങ്കിലും പലപദ്ധതികളും വെള്ളത്തിലാകുകയാണ്.മത്സ്യകുഞ്ഞുങ്ങളെപുഴകളില്‍ നിക്ഷേപിക്കാറുണ്ടെങ്കിലും വളര്‍ത്തുമത്സ്യങ്ങള്‍ ഇവയെ ഭക്ഷണമായി അകത്താക്കുകയാണ്പതിവ്. പുഴമീനുകളെ സംരക്ഷി്കാന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍കഴിയണമെന്നാവശ്യം ശക്തമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here