ആന്ധ്രക്കാര്‍ക്കൊപ്പം യുവതികള്‍:തമിഴ്‌നാട്ടുകാര്‍ ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു

0
22

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസില്‍ സ്ത്രീകളെ കണ്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. നിലയ്ക്കല്‍ പാര്‍ക്കിങ്ങിലാണ് സംഭവം.
പാര്‍ക്കിങ്ങിനായി എത്തിയ ബസില്‍ യുവതികളെ കണ്ടതോടെ തമിഴ്നാട് സ്വദേശികളായ പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു, പിന്നീട് വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് വാഹനത്തിന്റെ ചില്ലിന് നേരെ കല്ലേറുണ്ടായത്.
പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തങ്ങള്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ള ദര്‍ശനം നടത്തുമ്പോള്‍ തങ്ങള്‍ നിലയ്ക്കലില്‍ തുടരുമെന്നും യുവതികള്‍ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാര്‍ പിന്‍വലിഞ്ഞു. വാഹനം അക്രമിച്ച വിഷയത്തില്‍ പോലീസ് കണ്ടാല്‍ അറിയുന്ന തമിഴ്നാട് സ്വദേശികള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here