വീയപുരത്തിന് ഇനി സ്വന്തം ചുണ്ടന്‍: 12 ന് നീരണിയും

0
117

സ്വന്തം ലേഖകന്‍

ആലപ്പുഴ. അപ്പര്‍കുട്ടനാടിന് അഭിമാനമായ ജലരാജാക്കന്‍മാര്‍ക്ക് ഇടയിലേക്ക് വീയപുരം ചുണ്ടനും വരുന്നു വീയപുരത്തിന് സ്വന്തമായൊരു ചുണ്ടന്‍ എന്ന നാട്ടുകാരുടെ കാലങ്ങളായുള്ള മോഹം ശനിയാഴ്ച നീരണിയും. വീയപുരം പഞ്ചായത്തിലെ മിക്ക കരകള്‍ക്കും ചുണ്ടന്‍ വള്ളങ്ങള്‍ സ്വന്തമായുണ്ട് .വീയപുരം കരക്ക് സ്വന്തമായി ചുണ്ടന്‍ വള്ളം വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ചുണ്ടന്‍ വള്ളസമിതി രൂപം കൊണ്ടത് .നാട്ടുകാരുടെ ആവശ്യം പ്രവാസികളായ വീയപുരത്തുകാര്‍ ഏറ്റെടുത്ത് നന്മ എന്ന പേരില്‍ ഒരു ഫേസ് ബുക്ക് കൂട്ടായ്മയുണ്ടാക്കി വള്ളം നിര്‍മാണത്തിന് തുടക്കം കുറിച്ചു വീയപുരത്തെ ഒന്ന്,രണ്ട് വാര്‍ഡുകാരും 13 – ാം വാര്‍ഡിലെ ഒരു വിഭാഗം വീട്ടുകാരുമടക്കം അഞ്ഞൂറോളം പേര്‍ ഉടമകളായാണ് 50 ലക്ഷം രൂപ ചെലവില്‍ ചുണ്ടന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.കോയില്‍ മുക്ക് നാരായണന്‍ ആചാരിയുടെ മകന്‍ സാബു നാരായണന്‍ ആചാരിയുടെ നേത്യത്വ ത്തിലായിരുന്നു വള്ളത്തിന്റെ പണി. 2017 നവംബറില്‍ ഉളികുത്തി പണി ആരംഭിച്ച് ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും തുടര്‍ച്ചയായ മൂന്നു വെള്ളപ്പൊക്കങ്ങളും മഹാപ്രളയവും കാരണം വൈകി.128 അടി നീളമുള്ള ചുണ്ടനില്‍ 85 തുഴക്കാരും 5 അമരക്കാരും 7 നിലക്കാരും ഉണ്ടാകും. ജയന്‍ ആറ്റുമാലി ചെയര്‍മാനും ബിജുവേലി യില്‍ സെക്രട്ടറിയുമായ ചുണ്ടന്‍ വള്ളസമിതിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.പണി പൂര്‍ത്തിയായ വീയപുരം ചുണ്ടന്റെ നീരണിയല്‍ ചടങ്ങ് ശനിയാഴ്ച പകല്‍ 11.30 ന് വീയപുരം പാലത്തിന് സമീപത്തെ മാലി പ്പുരയില്‍ മന്ത്രി എ.കെശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷനാകും.

LEAVE A REPLY

Please enter your comment!
Please enter your name here