ചോറ്റാനിക്കര ബസ് കാത്തിരുപ്പു കേന്ദ്രത്തോട് ചേര്‍ന്ന് അശാസ്ത്രീയമായി സീബ്ര ലൈന്‍

0
28

ചോറ്റാനിക്കര: ക്ഷേത്രനഗരിയിലെ പ്രധാനപ്പെട്ട ബസ് കാത്തിരുപ്പു കേന്ദ്രത്തിന് ചേര്‍ന്ന് പൊതുമരാമത്ത് സീബ്ര ലൈണ്‍ വരച്ചിരിക്കുന്നത് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
ചോറ്റാനിക്കര ഗവ.ഹൈസ്‌ക്കൂളിന് എതിര്‍വശത്ത് കിഴക്കന്‍ മേഖലയ്ക്കുക്കുള്ള ബസ് കാത്തിരുപ്പു കേന്ദ്രത്തിന് ചേര്‍ന്നാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം സീബ്ര ലൈന്‍ വരച്ചിരിക്കുന്നത്. ബസുകള്‍ വന്നു നില്‍ക്കേണ്ട സ്ഥാനത്ത് അശാസ്ത്രീയമായി സീബ്ര ലൈണ്‍ വരച്ചതോടെ പലപ്പോഴുംബസുകള്‍ സ്ഥാനം തെറ്റിയാണ് സ്റ്റോപ്പില്‍ നിര്‍ത്തുന്നത്. റോഡു മുറിച്ചു യാത്ര ചെയ്യേണ്ട കാല്‍ നടക്കാര്‍ക്കും സ്‌ക്കൂള്‍ വിട്ടു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഇത് ബുദ്ധിമുട്ടാണ്. മുന്‍ കാലങ്ങളില്‍ സ്ഥിരമായി സീബ്ര ലൈന്‍ ഇട്ടിരുന്ന സ്ഥാനത്തു നിന്നും മാറ്റി ഇപ്പോള്‍ ബസ് കാത്തിരുപ്പു കേന്ദ്രത്തിന് ചേര്‍ന്ന് എതിര്‍ദിശയിലേക്കാക്കിയതാണ് പ്രധാന പ്രശ്‌നം. ബസ് സ്റ്റോപ്പിന് കുറച്ച് മാറ്റിയായിരിക്കണം സീബ്ര ലൈന്‍ റോഡില്‍ ഇടേണ്ടത് എന്ന പൊതുധാരണ പോലും ഇവിടെ പാലിച്ചിട്ടില്ല. മണ്ഡല മഹോല്‍സവകാലത്തും ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കനുഭവപ്പെടുന്ന ഉത്സവകാലങ്ങളിലും ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന ബസ്‌കാത്തിരുപ്പു കേന്ദ്രമാണിത്. പൊതുജനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധം സൗകര്യപ്രദമായ സ്ഥലത്ത് സീബ്ര ലൈണ്‍ മാറ്റി ഇടണമെന്നാണ് യാത്രികരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here