സഞ്ചാരികളെ മാടി വിളിച്ച് മുതുമല വന്യ ജീവി സങ്കേതം

0
73

കല്‍പ്പറ്റ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ മുതുമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹംതമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍പ്പെട്ട മുതുമല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ്. സീസണ്‍ ആയതോടെ വിദേശ സഞ്ചാരികളടക്കം ആയിരകണക്കിന് സന്ദര്‍ശകരാണ് മുതുമലയിലെത്തുന്നത്. വന്യമൃഗങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ട്രക്കിംഗ് അടക്കമുള്ള ഇവിടെ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ വനം വകുപ്പ് വന്‍ ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ വരള്‍ച്ച രൂക്ഷമാണെങ്കിലും വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള ജലസ്രോതസ്സുകളം തൊട്ടികളും വനത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലകളില്‍ നിന്നും കുടിവെള്ളവും പച്ചപ്പും നഷ്ടപ്പെട്ട് ങ്ങള്‍ ഒന്നടങ്കം മുതുമല കടുവാസങ്കേ തത്തിലേക്കാണ് എത്തിചേരുന്നത്.ഇതിലേറെയും കാട്ടാനകളാണ് ഇങ്ങിനെയെത്തുന്ന കാട്ടുമൃഗങ്ങളില്‍ ഏറെയും നാട്ടിന്‍ പ്രദേശങ്ങളിലേക്കിറങ്ങുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

വനമേഖലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂട്ടം കൂട്ടമായി നടന്നു നീങ്ങുന്ന കാട്ടാനകളുടെ കാഴ്ച മനോഹരമാണ് മാനുകള്‍, മലമാന്‍ കാട്ടുപോത്തുകള്‍ പുള്ളിപുലികള്‍ കാട്ടാടുകള്‍ മയില്‍, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നേരില്‍ കാണാം.ദക്ഷിണേന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതമാണ് മുതുമല ,ഒട്ടെറെ കടുവകളെ ഇവിടെ കാണാമെങ്കിലും ഈ അടുത്ത കാലത്തായി അനേകം കടുവകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
കാനനഭംഗി ആസ്വദിക്കാന്‍ ആന പുറത്തേറി കാട്ടിലേക്ക് പോകാനുള്ള ആനസവാരിയും മുതുമലയിലെ പ്രത്യാകതയാണ്. നാല് പേര്‍ക്ക് ഒരു മണിക്കുര്‍ സഞ്ചരിക്കാന്‍ 1140 രൂപയാണ് ചാര്‍ജ് രാവിലെ എഴുമുതല്‍ 8.30 വരെയും വൈകുന്നേരം 4 മണി മുതല്‍ 5.30 വരെയുമാണ് ആനസവാരിക്കുള്ള സമയം.വിദേശികള്‍ ദിവസങ്ങളോളം തങ്ങിയാണ് കാനനഭംഗി ആസ്വദിക്കുന്നത്.

ഈ വര്‍ഷത്തെ കണക്കെടുപ്പില്‍ മൊത്തം 125 കടുവകള്‍ മുതുമലയിലുണ്ടെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here