നെല്ലിമറ്റത്ത് ഹോട്ടലിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

0
18

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ നെല്ലിമറ്റം ടൗണില്‍ ഹോട്ടലിന് തീപിടിച്ചു ഒഴിവായത് വന്‍ ദുരന്തം.ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നെല്ലിമറ്റം ടൗണിലുള്ള ബിസ്മി ഹോട്ടലിന് തീപിടിച്ചത്. ഹോട്ടലിന്റെ ചിമ്മിനിക്ക് പിടിച്ച തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവം കണ്ട് ഓടി എത്തിയ നാട്ടുകാര്‍ തീ അണക്കുവാന്‍ നടത്തിയ ശ്രമം പരാചയപ്പെടുകയായിരുന്നു. തീസമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യത കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. കോതമംഗലത്തു നിന്നും ഫയര്‍ഫോഴ്‌സിന്റെ രണ്ട് വാഹനങ്ങള്‍ എത്തിയത്. കോതമംഗലം ഫയര്‍ സ്‌റേറ്റഷന്‍ ഓഫീസര്‍ എന്‍.എച്ച്.ഹസൈനാരുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ രാജന്‍, പി.എം.റഷീദ്, കെ.എ.ഷംസുദ്ധീന്‍, അനില്‍ കുമാള്‍, മുകേഷ് കുമാര്‍, ജെയ്‌സ് ജോയി, ഷാജു, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘം ഏറെ സാഹസികമായി നടത്തിയ ശ്രമഫലമായാണ് തീ അണക്കാനായത്.തീപിത്തത്തില്‍ ഹോട്ടലിന്റെ ചിമ്മിനിയും അനുബന്ധ ഭാഗങ്ങളും ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here