എം.ജി.യില്‍ എം.ഫില്‍, പി.എച്ച്ഡി. ബിരുദങ്ങള്‍ക്ക് ഇനി എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് മാത്രം

0
12

കോട്ടയം: എം.ജി.യില്‍ എം. ഫില്‍, പി.എച്ച്ഡി. ബിരുദ ങ്ങള്‍ക്ക് ഇനി എലിജിബി ലിറ്റി സര്‍ട്ടിഫിക്കറ്റ് മാത്രം. എം.ഫില്‍, പി.എച്ച്ഡി. ബി രുദങ്ങള്‍ക്ക് തുല്യത സര്‍ട്ടി ഫിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കാനും പകരം എലിജിബിലിറ്റി സര്‍ട്ടിഫി ക്കറ്റുകള്‍ നല്‍കാനും മഹാ ത്മാ ഗാന്ധി സര്‍വകലാ ശാല അക്കാദമിക് കൗണ്‍ സില്‍ യോഗം തീരുമാനിച്ചു.
സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയ ത്തില്‍ നടന്ന യോഗത്തില്‍ വൈസ്ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷ ത വഹിച്ചു. അപേക്ഷകള്‍ ക്കനുസരിച്ച് ഉന്നതപഠന ത്തിനും ജോലിക്കും ഇനം തിരിച്ചാണ് യോഗ്യത സര്‍ട്ടി ഫിക്കറ്റുകള്‍ നല്‍കുക.
പി.എച്ച്.ഡി. പ്രോഗ്രാമിന് പാര്‍ട്ട്ടൈം ഗവേഷണം നട ത്തുന്ന സ്ഥിരം, ഗസ്റ്റ് അ ധ്യാപകര്‍ക്ക് രണ്ടു ഘട്ടങ്ങ ളിലായി കോഴ്സ് വര്‍ക്ക് പൂര്‍ ത്തിയാക്കുന്നതിന് അനുമ തി നല്‍കാന്‍ യോഗം തീരുമാ നിച്ചു. തുടര്‍ച്ചയായ ആദ്യ ര ണ്ടു.വര്‍ഷങ്ങളില്‍.ഏപ്രില്‍,.മെ യ്, ജൂണ്‍ മാസങ്ങളിലായി ര ണ്ടുഘട്ടമായി.കോഴ്സ്‌വര്‍ക്ക് പൂര്‍ത്തീകരിക്കാനാണ്.അനുമതി.
ബി.എസ്സി. ബി.കോം കോഴ്സുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്നതിന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരു ദാനന്തര ബിരുദമുള്ളവരെ പരിഗണിക്കുന്ന വിഷയം ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, കൊമേഴ്സ് ബോ ര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍ മാന്മാരുടെ സമിതി പരിശോ ധിക്കും.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈ ഫ്ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിംഗ് കോഴ്സ് പ്രവേ ശനത്തിന് സര്‍വകലാശാല നടത്തുന്ന ഓര്‍ഗാനിക് ഫാ മിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ജയിച്ച, പത്താംക്ലാസ് പാസാ യവര്‍ക്കുകൂടി അവസരമൊരു ക്കി യോഗ്യത പുതുക്കാന്‍ യോഗം തീരുമാനിച്ചു. സര്‍വ കലാശാല ഓണററി ബിരുദ ങ്ങള്‍ നല്‍കുന്നത് സംബന്ധി ച്ച് പൊതു മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതിന് കമ്മിറ്റി യെ നിയോഗിക്കാന്‍ വൈസ് ചാന്‍സലറെ.ചുമതലപ്പെടുത്തി.
ബിരുദ പ്രോഗ്രാമുകളിലേ ക്കുള്ള ഏകജാലക പ്രവേ ശനത്തിന് ഇന്‍ഡക്സ് മാര്‍ ക്കിന് കോര്‍ വിഷയങ്ങള്‍ ക്കൊപ്പം തൊഴിലധിഷ്ഠിത/നൈപുണ്യ വിഷയങ്ങള്‍ പരി ഗണിക്കുന്നത് സംബന്ധിച്ച വിഷയം അക്കാദമിക് കമ്മി റ്റിക്ക് വിടാന്‍ തീരുമാനിച്ചു. കോഴ്സുകളിലെ അന്തര്‍ സര്‍ വകലാശാല മാറ്റം സംബന്ധി ച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പി ക്കാന്‍ ഡീന്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സര്‍വക ലാശാല ജീവനക്കാരായിരു ന്ന കെ.ജെ. ജോണ്‍, എല്‍സ മ്മ സെബാസ്റ്റ്യന്‍ എന്നിവരു ടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടു ത്തി. കശ്മീരില്‍ ഭീകരാക്ര മണത്തില്‍ കൊല്ലപ്പെട്ട ജവാ ന്മാര്‍ക്ക് ആദരാഞ്ജലി അര്‍ പ്പിച്ചാണ് യോഗം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here