പോക്‌സോ കേസില്‍ കോണ്‍ഗ്രസ് അധ്യാപക നേതാവിന് ഉപാധികളോടെ ജാമ്യം

0
11

ചെറുപുഴ: പോക്‌സോ കേസില്‍ കോണ്‍ഗ്രസ് അധ്യാപക നേതാവിന് ഉപാധികളോടെ ജാമ്യം. വിനോദയാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും അധ്യാപകനുമായ റോഷി ജോസിനാണ് ജില്ലാ അഡി. സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഏഴു ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങണമെന്നും എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധിയില്‍ അരലക്ഷം രൂപയുടെ ബോണ്ടോടു കൂടിയാണ് റോഷി ജോസിന് ജാമ്യം അനുവദിച്ചത്.
ഒക്ടോബര്‍ 31ന് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്ക് പോയപ്പോഴാണ് റോഷി ജോസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. പിന്നീട് സ്‌കൂളില്‍ മാനസികവും ശാരീരികവുമായി തളര്‍ന്ന നിലയില്‍ കണ്ട പെണ്‍കുട്ടിയോട് അധ്യാപികമാര്‍ ചോദിച്ചപ്പോഴാണ് പീഡനകാര്യം പുറത്തു പറഞ്ഞത്.
പിന്നീട് ചൈല്‍ഡ്‌ലൈനിനെ വിവരമറിയിക്കുകയും ഇവര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതോടെ റോഷി ജോസ് ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് റോഷി ജോസ് അഡ്വ. ബെന്നിജോസ് മുഖേന ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here