മരം മുറിച്ചു നിക്കുന്നിതിനിടെ ക്രെയിന്‍ തകര്‍ന്നുവീണു

0
3
ആല്‍മരം മുറിച്ചുനീക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നു വീണ നിലയില്‍

തളിപ്പറമ്പ്: ആല്‍മരം മുറിച്ചുനീക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നു വീണു. പട്ടുവം കുഞ്ഞിമതിലകം ഭഗവതി ക്ഷേത്ര പരിസരത്തെ കൂറ്റന്‍ ആല്‍മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് കുപ്പം ഖലാസികളുടെ ക്രെയിന്‍ തകര്‍ന്നു വീണത്. ക്ഷേത്രത്തില്‍ അടുത്ത ദിവസം ആരംഭിക്കുന്ന കളിയാട്ടത്തിന് മുന്നോടിയായിട്ടാണ് അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കാന്‍ തീരുമാനിച്ചത്.ക്രെയിന്‍ ഓപ്പറേറ്ററും സഹായികളും പരിസരത്തുള്ളവരും ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു ക്രെയിന്‍ എത്തിയാണ് മരം മുരിച്ചുമാറ്റിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here