പതിനാലുകാരന് രണ്ടാമതും കിഡ്‌നി മാറ്റിവയ്ക്കണം

0
16

തൊടുപുഴ : രണ്ടു വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവച്ച പതിനാലുകാരന് വീണ്ടും കിഡ്‌നി മാറ്റി വയ്‌ക്കേണ്ട അവസ്ഥ. തഴുവംകുന്ന് കിഴക്കേപുത്തന്‍പുരയില്‍ ജോര്‍ജ് ടോമിനെയാണ് (14) രോഗം വിടാതെ പിന്തുടരുന്നത്. രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് അസുഖം ബാധിക്കുന്നത്. സന്മനസ്സുള്ളവരുടെ സഹായം കൊണ്ട് അന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ നടത്തുകയായിരുന്നു. അന്ന് 20 ലക്ഷത്തോളം രൂപ ചെലവായി. 6 മാസം കഴിഞ്ഞപ്പോള്‍ കിഡ്‌നി വീണ്ടും തകരാറിലായി. അന്നുമുതല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസവും വീട്ടില്‍ വച്ച് ഡയാലിസിസ് നടത്തി വരികയാണ്.
പ്രതിമാസം നാല്‍പ്പത്തയ്യായിരത്തോളം രൂപ ചികിത്സാ ചെലവ് വരുന്നുണ്ട്. മാതാവ് ഡീന റാണിയും രോഗിയാണ്. 2016ല്‍ ഡീനയുടെ കിഡ്‌നിയും മാറ്റിവച്ചിരുന്നു. ഡീനയുടെ മരുന്നിനും മറ്റുമായി പ്രതിമാസം ഇരുപതിനായിരത്തോളം രൂപ ചിലവു വരുന്നുണ്ട്. കൃഷിപ്പണിക്കാരനായ പിതാവ് ബിജുവിന് ഈ ചിലവുകളെല്ലാം താങ്ങാവുന്നതിനുമപ്പുറമാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മരിയ ട്രീസ സഹോദരിയാണ്. ജോര്‍ജ് ടോമിന് വീണ്ടും കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷത്തോളം രൂപ വേണ്ടിവരും.
സുമനസ്സുകളുടെ സഹായം ലഭിച്ചാല്‍ മാത്രമേ കിഡ്‌നി മാറ്റിവയ്ക്കല്‍ നടത്താനാവൂ. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. പി.എച്ച്. മുഹമ്മദ് ഇക്ബാലിന്റെ ചികിത്സയിലാണ്. ഫോണ്‍: 9495316468. അക്കൗണ്ട് നമ്പര്‍: 670302010007794, ജോര്‍ജ് ടോം ബിജു ട്രീറ്റ്‌മെന്റ് ഹെല്‍പ്പ് ഫണ്ട്, യൂണിയന്‍ ബാങ്ക്, കല്ലൂര്‍ക്കാട് ശാഖ. ഐ.എഫ്.എസ്.സി കോഡ്; യു ബി ഐ നം.567035. ബാങ്കിലെ ഫോണ്‍ നമ്പര്‍ : 0485 2289999.

LEAVE A REPLY

Please enter your comment!
Please enter your name here