ജനസാഗരം സാക്ഷിയായി 20 വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

0
10
കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ വേദിയില്‍ ജില്ലയിലെ 20 വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ വേദിയില്‍ ജില്ലയിലെ 20 വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു .റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു . സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആയിരം ദിനം പിന്നിടുമ്പോഴേക്കും ആയിരം പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണെന്ന് ചന്ദ്രശേഖരന്‍പറഞ്ഞു.
പി കരുണാകരന്‍ എംപി , ഗോകുലം ഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു . ഉദ്ഘാടനത്തിന്റെ മുന്നോടിയായി, വേദിയില്‍ 20 മിനുറ്റ് കൊണ്ട് കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട് എത്തുന്ന രണ്ടാമത്തെ നോണ്‍ സ്റ്റോപ് ബസ്സിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു നിര്‍വഹിച്ചു. കേരള സംസ്‌കാരവും സര്‍ക്കാരിന്റെ വിവിധ വികസന നേട്ടങ്ങളും കോര്‍ത്തിണക്കി റെഡ്സ്റ്റാര്‍ യൂത്ത് ക്ലബിന്റെ നേതൃത്വത്തില്‍ വികസന ശില്‍പീ എന്ന പേരില്‍ അവതരിപ്പിച്ച നൃത്ത രൂപവും അരങ്ങേറി .
പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനായി സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. നെഹ്‌റു കോളജിലെ ഗായക സംഘം സ്വാഗത ഗാനവും ആലപിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യമന്ത്രിക്ക് ഉപഹാരം കൈമാറി . പി എം എ വൈ, ലൈഫ് താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ബസ്സ്റ്റാന്റ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഏറെ പ്രയത്‌നിച്ച എം ശ്രീകണ്ഠന്‍ നായര്‍ ,എം എസ് പ്രദീപ് , രാജേഷ് വര്‍ക്കി , ജയന്തി ഇലട്രിക്കല്‍സ് എന്നിവര്‍ക്കുള്ള ഉപഹാരവും , സന്നദ്ധ പ്രവര്‍ത്തന രംഗത്തെ പ്രവര്‍ത്തന മികവിന് വൈറ്റ് ആര്‍മിക്കുള്ള ഉപഹാരവും മുഖ്യമന്ത്രി കൈമാറി . കെ എസ് ടി പി ആര്‍ ഡി എസ് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിനും വിശ്വകലാക്ഷേത്രം ചിത്രകാരന്‍ വിപിന്‍ദാസ് കാഞ്ഞങ്ങാടിനും ഉപഹാരം നല്‍കി . ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ പ്രളയ ദുരിതാശ്വാസ നിധിഫണ്ടിലേക്ക് 80 , 28,526 രൂപ കൈമാറി .
കാഞ്ഞങ്ങാട് നഗരസഭയിലെ ഭവനരഹിതര്‍ക്കായി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം പി കരുണാകരന്‍ എം പി നിര്‍വഹിച്ചു. ഗോകുലം ഗോപാലന്‍ , എം സി മുരളി , ഗിരിജ ,കെ എം ഭാസ്‌കരന്‍ , ഷാജി ഇരിയ എന്നിവര്‍ വിവിധ വികസന പദ്ധതി രൂപ രേഖ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന് കൈമാറി. ചടങ്ങില്‍ എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍ ,എം രാജഗോപാലന്‍ , , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ,നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ ,ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു , സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ സ്വാഗതവും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി സെക്രട്ടറി പി എന്‍ അനീഫ നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here