പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ അഗ്‌നിബാധ ; ഒഴിവായത് വന്‍ ദുരന്തം

0
3

മലപ്പുറം: ജില്ലയിലെ ആധുനിക ആതുരശുശ്രൂഷാ സംവിധാനങ്ങളുടെ പ്രധാന നഗരമായ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ. രണ്ട് പേര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റു. ഒരു മണിക്കൂര്‍ കൊണ്ട് തീയണക്കാനായതില്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ കറുത്ത പുക ഉയരുകയും ചെയ്തത് പരിഭ്രാന്തി പടര്‍ത്തി. താഴത്തെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ജനറേറ്റര്‍ മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഈ ബ്ലോക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. രോഗികളും, കൂട്ടിരിപ്പുകാരും, ഒ.പി.യിലുമടക്കം ആയിരത്തിലേറെ ആളുകളുള്ളപ്പോഴായിരുന്നു അപകടം. മിനുട്ടുകള്‍ക്കകം രോഗികളെയടക്കം പുറത്തെത്തിച്ചു. ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലും മറ്റുമുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രോഗികളുള്‍പ്പെടെയുള്ളവര്‍ പുറത്തേക്കിറങ്ങി. ഒന്നര മണിക്കൂറിന് ശേഷം തീ പൂര്‍ണമായും അണച്ചു.ഫയര്‍ഫോഴ്‌സും , പോലീസും, നാട്ടുകാരും കൂട്ടായി പ്രവര്‍ത്തിച്ചതാണ് തീ മറ്റ് നിലകളിലേക്ക് പടരുന്നത് ഒഴിവാക്കാനായത്. ആശുപത്രി പ്രവര്‍ത്തനം വീണ്ടും പഴയ പടിയിലേക്ക് നീങ്ങി തുടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങള്‍പറഞ്ഞു. തീപിടുത്തകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here