വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി

0
18

തലശ്ശേരി: ദുബായില്‍ സെക്യൂരിറ്റി സ്ഥാപനത്തില്‍ ബൗണ്‍സര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി പറഞ്ഞ ജോലി നല്‍കാതെ യുവാവിന് ഗള്‍ഫില്‍ നരകയാതന അനുഭവിച്ച സംഭവത്തില്‍ എടക്കാട് പോലീസ് കേസെടുത്തു .തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസത്രേട്ട് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എടക്കാട് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത.് മുഴപ്പിലങ്ങാട് കുഞ്ഞിപ്പറമ്പ്ത്ത് വീട്ടില്‍ റഫീഖിന്റെ മകന്‍ കെ.പി നിസാമുദ്ദീന്റെ(25) ന്റെ പരാതി പ്രകാരം കണ്ണൂര്‍ മേലെ ചൊവ്വ എടച്ചൊവ്വ റോഡിലെ ചെറുവളത്ത് സഹദേവന്റെ മകള്‍ ഹയാന സഹദേവന്റെ പേരിലാണ് കേസെടുത്തത്.
പരാതിക്കാരനുമായുള്ള പരിചയം മുതലെടുത്ത് കണ്ണൂരില്‍ ആച്ചിലീസ് സെക്യൂരിറ്റി സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ്സ്ഥാപനം നടത്തുന്ന ഹയാന സഹദേവന്‍ ദുബായിലേക്ക് ബൗണ്‍സര്‍ തസ്തികയില്‍ ജോലി വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നവെന്ന് നിസാമുദ്ദീനും സുഹൃത്ത് റയീസും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. 60,000 രൂപയാണ് മാസ ശമ്പളം വാഗ്ദാനം നല്‍കിയിരുന്നത.് വര്‍ഷം തോറും ശമ്പള വര്‍ധനവ് ഉണ്ടാവുമെന്ന മോഹന വാഗ്ദാനംവും ഹയാന യുവാവിന് നല്‍കിയിരുന്നു. 2018 നവംബര്‍ 10ന് പരാതിക്കാരനില്‍ നിന്ന് വിസ ശരിയാക്കാന്‍ ഒരു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. കണ്ണൂരിലെ പ്രതിയുടെ സ്ഥാപനത്തില്‍ നിന്ന് 2018 നവംബര്‍ 22ന് വിസ നല്‍കുകയും അതില്‍ പ്രൊഫഷന്‍ ഗാര്‍ഡ് എന്ന് രേഖപ്പെടുത്തിയത് കണ്ടപ്പോള്‍ പരാതിക്കാരന്‍ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ വിസയില്‍ രേഖപ്പെടുത്തിയത.് നോക്കണ്ട ബൗണ്‍സര്‍ ജോലി തന്നെ ദുബായില്‍ പോയാല്‍ ലഭിക്കുമെന്ന് പ്രതി ഉറപ്പ് നല്‍കുകയും ചെയ്തു.കൈയില്‍ നിന്ന് പണം നല്‍കി വിമാന ടിക്കറ്റെടുത്ത് 2018 നവംബര്‍ 27ന് നിസാമുദ്ദീന്‍് ദുബായിലേക്ക് ഹയാന നല്‍കിയ വിസയില്‍ ജോലിക്ക് വേണ്ടി പോവുകയും ചെയ്തു. ദുബായി വിമാനത്താവളത്തിലെത്തിയ യുവാവിനെ ഡോര്‍സെക്ക് കമ്പനിയുടെ ഡ്രൈവര്‍ അബൂഹയില്‍ എത്തിക്കുകയും നൈജീരിക്കാര്‍ താമസിക്കുന്ന മുറിയിലാക്കുകയും ചെയ്തു. ദുബായില്‍ സെക്യൂരിറ്റി ജോലി എടുക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ രേഖകളും സര്‍ക്കാര്‍ നല്‍കുന്ന സെക്യൂരിറ്റി ബാഡ്ജും അനുവദിക്കുന്നതിന് മുമ്പേ ദുബായിലെത്തി ഒരു മണിക്കൂറിനകം ഡ്രൈവര്‍ വന്ന് റഫീഖിനെ അബുദാബിയിലേക്ക് കൊണ്ട് പോയി. സെക്യൂരിറ്റി ഗാര്‍ഡായി ജോലിക്ക് നില്‍ക്കാന്‍ യുവാവിനോട് ആവശ്യപ്പെടുകയും ഒരു പാക്കിസ്ഥാനി സെക്യൂരിറ്റിയുടെ ബാഡ്ജ് പരാതിക്കാരന് നല്‍കുകയും ചെയ്തു. മെഗാ ഇവന്റ് പരിപാടിയിലെ സെക്യൂരിറ്റി ജോലിക്ക് നിയമിച്ച യുവാവിനെ വ്യജ ബാഡ്ജ് ധരിച്ചതിന്റെ പേരില്‍ പിടിക്കപ്പെടുകയും ചെയ്തു.പോലീസില്‍ ഏല്‍പ്പിക്കരുതെന്ന് കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്ന് ആറ് മണിക്കൂറോലം ബന്ദിയാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു.മുറിയിലെത്തി ഉറങ്ങാന്‍ കിടന്ന സമയം വീണ്ടും ജോലിക്ക് പോകാന്‍ ഡോര്‍സെക്ക് കമ്പനിയുടെ പ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബാഡ്ജ് ഇല്ലാതെ ജോലിക്ക് വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞ യുവാവിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും 18 മണിക്കൂര്‍ നേരം വിശ്രമമില്ലാതെ ഗാര്‍ഡായി ജോലി ചെയ്യിക്കുകയും ചെയ്തു. നിയമ വിരുദ്ധമായി ജോലി 12 മണിക്കൂറില്‍ കൂടുല്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ യുവാവിനെ അബുഹയിലെ ഓഫീസില്‍ കൊണ്ട് പോയി പാസ്പോര്‍ട്ട് വാങ്ങിവെക്കുകയും കമ്പനിയുടെ പാക്കിസ്ഥാന്‍കാരനായ മാനേജിംഗ് ഡയറക്ടര്‍ ഇര്‍ഫാന്റെ മുമ്പിലെത്തിക്കുകയും അടിമയെ പോലെ ജോലി ചെയ്യണമെന്നാവശ്യപ്പെടുകയും ഇല്ലെങ്കില്‍ മോഷണകുറ്റം ആരോപിച്ച് ജയിലിടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ നിസാമുദ്ദീനെ ഡോര്‍സെക്ക് കമ്പനിയുടെ വാഹനത്തില്‍ മരുഭൂമിയിലെ ഒട്ടക ഫാമില്‍ കൊണ്ട് പോയി വിടുകയും ചെയ്തു.ഭക്ഷണം പോലും നല്‍കാതെ ക്രൂരപീഡനം തുടര്‍ന്നതോടെ യുവാവ് ദുബായില്‍ ജോലി നോക്കുന്ന അനുജന്റെ സഹായത്തടെ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.പ്രതിയായ ഹയാന സഹദേവനെ വിളിച്ച് ഇക്കാര്യം പറയുകയും പാസ്പോര്‍ട്ട് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ വിസ കാന്‍സല്‍ ചെയ്ത് പാസ്പോര്‍ട്ട് തിരികെ തരണമെങ്കില്‍ ഒരു ലക്ഷം രൂപ തരണമെന്ന് ഹയാന ആവശ്യപ്പെടുകയായിരുന്നു.ഒടുവില്‍ കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്ന് അര ലക്ഷം രൂപ നല്‍കാമെന്ന് സമമ്തിക്കുകയും ഉമ്മയുടെ സ്വര്‍ണ്ണം പണയപ്പെടുത്തി 2018 ഡിസംബര്‍ 11ന് കണ്ണൂരില്‍ വെച്ച് നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവാവിനെ മോചിപ്പിക്കുകയും പാസ്പോര്‍ട്ട് തിരിച്ച് നല്‍കിയതിനെ തുടര്‍ന്ന് 2018 ഡിസംബര്‍ 22ന് ബന്ധുക്കളുടെ സഹായത്തോടെ റഫീഖ് നാട്ടിലെത്തുകയുമായിരുന്നു.
പ്രതിയായ ഹയാന പരാതിക്കാരനെ വഞ്ചിച്ച് അന്യായമായി ധനം സമ്പാദിക്കണമെന്ന ഉദ്യേശ്യത്തോടെ പരാതിക്കാരനെ സമീപിക്കുകയും വ്യാജ പ്രസ്ഥാവന നടത്തി പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുയും ചെയ്തെന്നാരോപിച്ചാണ് അഡ്വ.എന്‍.ആര്‍ ഷാനവാസ് മുഖേന നിസാമുദ്ദീന്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഒന്നര ലക്ഷം രൂപ വഞ്ചന നടത്തി കൈപ്പറ്റിയ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 420 പ്രകാരം ശിഷാര്‍ഹമായ കുറ്റം ചെയ്തന്നാണ് യുവാവിന്റെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here