കണ്ണമ്പ്ര വ്യവസായ പാര്‍ക്ക്: ഭൂമി ഏറ്റെടുക്കല്‍ നീളുന്നു

0
21

വടക്കഞ്ചേരി: കണ്ണമ്പ്ര വ്യവസായ പാര്‍ക്കിന് സ്ഥലം വിട്ടുനല്‍കുന്നവരുടെ ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നത് കര്‍ഷകരെ ദുരിതത്തിലാക്കി. 155 കര്‍ഷകരുടെ 360 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 74 കര്‍ഷകര്‍ തങ്ങളുടെ ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കി. ഭൂമിയുടെ വില നിര്‍ണയ വ്യവസ്ഥകള്‍ അട്ടിമറിച്ചെന്നാരോപിച്ച് ബാക്കി കര്‍ഷകര്‍ സമ്മതപത്രം നല്‍കിയിട്ടില്ല.
രണ്ടായിരം കോടി രൂപയുടെ പദ്ധതിയാണ് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍, കൊച്ചി ഇടനാഴിയായ കണ്ണമ്പ്ര വ്യവസായപാര്‍ക്കില്‍ വരുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സ്ഥലം വിട്ടുകൊടുക്കാന്‍ കര്‍ഷകര്‍ സമ്മതപത്രം ഒപ്പിട്ടാല്‍ സ്‌റ്റേറ്റ് ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും അംഗീകാരം കിട്ടിയാല്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചിരുന്നതാണ്.
എന്നാല്‍ സമ്മതപത്രം നല്‍കിയ കര്‍ഷകരുടെ ഭൂമി പോലും ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയിട്ടില്ല. സ്‌റ്റേറ്റ് ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റിയുടെ മീറ്റിങ് പലപ്രാവശ്യം തീരുമാനിച്ചശേഷം മാറ്റിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here