നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തുന്നതായി പരാതി

0
15
നീര്‍ച്ചാലുകള്‍ മണ്ണിട്ട് മൂടിയ നിലയില്‍.

അന്തിക്കാട്: സ്വാഭാവിക നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തുന്നതായി പരാതി. കുറുംബിലാവ് വില്ലേജില്‍ കൊറ്റംകോട് പാലത്തിനു സമീപമുള്ള 4 മീറ്റര്‍ വീതിയുള്ള നീര്‍ച്ചാലാണ് സ്വകാര്യ വ്യക്തികള്‍ കെട്ടിടാവശിഷ്ടങ്ങളും മണ്ണും ഇട്ട്‌നികത്തി 5 മീററര്‍ വീതിയില്‍ വഴി വെട്ടുന്നത്.
ഇത് വെള്ളത്തിന്റെ നീരൊഴുക്കിനെ ബാധിച്ചിരിക്കുകയാണ്.റഡ് അലര്‍ട്ടുള്ള പ്രദേശങ്ങളില്‍ ഒന്നായ ഇവിടെ വേലിയേറ്റത്തിനും വെള്ളം ഈ നീര്‍ചാലുകളിലേക്ക് കയറുക പതിവാണ്.
മഴക്കാലത്ത് സമീപത്തേ ഉയര്‍ന്ന പറമ്പുകളില്‍ നിന്നുള്ള വെള്ളം ഒഴികി പോകാനും അതുവഴി വെള്ളക്കെട്ട് ഒഴിവാക്കാനും സാധിക്കുന്ന നീര്‍ച്ചാലാണ് ഭൂമാഫിയയും സ്വകാര്യ വ്യക്തികളും ചേര്‍ന്ന് നികുത്തുന്നതെന്ന് പ്രദേശവാസികളായ മൂപ്പുള്ളി ശശീധരന്‍, സാലി ശശീധരന്‍, അന്തിക്കാട് ശങ്കരനാരായണന്‍, എ എസ് സലിന്‍ എന്നിവര്‍ വാര്‍ത്ത സമ്മേനത്തില്‍ പറഞ്ഞു.
വിവരാവകാശത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ മറുപടിയില്‍ നിര്‍മ്മാണം നടത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പറയുമ്പോഴും നികത്തല്‍ തുടരുകയാണ്. ഈ പ്രവര്‍ത്തിക്കെതിരെ നടപടി ആവിശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍, ആര്‍ ഡി ഒ, കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെയും നടപടി എടുത്തില്ലെന്നും ഇവര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here