പാടത്ത് മതില്‍കെട്ടാന്‍ ശ്രമം: നാട്ടുകാര്‍ തടഞ്ഞു

0
3

ചാലക്കുടി: മാര്‍ക്കറ്റ് റോഡില്‍ വെടിക്കെട്ട് പാടത്ത് അനധികൃതമായി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു.
പാടത്ത് സ്ഥിതി ചെയ്യുന്ന കുളത്തിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അനുമതിയുണ്ടെന്നും പറഞ്ഞ് മതില്‍ കെട്ടി തിരിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.
പാടശേഖരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്തായി എല്‍ഐസി ഓഫീസിന് എതിര്‍വശത്തായാണ് മതില്‍ കെട്ടി തുടങ്ങിയത്.
മതില്‍ കെട്ടിയാല്‍ താഴെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുമെന്നും,
സമീപമുള്ള വീടുകളും, കിണറുകളും വെള്ളക്കെട്ടില്‍ നാശം സംഭവിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
കൃഷിഭവനില്‍ നിന്നോ, വില്ലേജോഫീസില്‍ നിന്നോ, നഗരസഭയില്‍ നിന്നോ യാതൊരുവിധ അനുമതിയും ഇല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here