ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചു; എറണാകുളം നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു

0
8

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചതോടെ എറണാകുളം നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. അഞ്ചുദിവസമായി മാലിന്യനീക്കം നിലച്ചിട്ട്. മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെനാനണ്് കൊച്ചി കോര്‍പറേഷന്‍ പറയുന്നത്.

വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ റോഡരികിലാണ് കൂട്ടിയിടുന്നത്. ചെറു റോഡുകള്‍ക്കരികിലും വലിയ റോഡുകള്‍ക്കരികിലുമായി ദിനംപ്രതി മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. ഇവ കവറുകള്‍ പൊട്ടി പുറത്തേക്ക് ചാടി പുഴുവരിച്ച് വൃത്തിഹീനമായി മാറുന്ന സാഹചര്യമാണുള്ളത്. ഇത് പകര്‍ച്ചവ്യാധി ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.

അതേ സമയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മതിയായ സൗകര്യങ്ങളൊരുക്കുന്നത് വരെ മാലിന്യവുമായി വരുന്ന വാഹനങ്ങള്‍ തടയുമെന്ന നിലപാടിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തുകാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here