മാള പള്ളിപ്പുറം കോട്ടമുറി റോഡ് നിര്‍മ്മാണം: വിജിലന്‍സ് അന്വേഷിക്കണം

0
55
മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച ദിശാ ബോര്‍ഡുകള്‍ക്ക് സമീപം പുതിയ ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. (പഴയ ദിശാ ബോര്‍ഡ് പുറകില്‍).

മാള:മാള പള്ളിപ്പുറം കോട്ടമുറി റോഡ് നിര്‍മ്മാണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാള പള്ളിപ്പുറം സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ഷാന്റി ജോസഫ് തട്ടകത്ത് വിജിലന്‍സില്‍ പരാതി നല്‍കി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും പാഴ് ചിലവു കളുടെ അളവ് കുട്ടി. 2013 ല്‍ റോഡിനായി അനുവദിച്ച എം എല്‍ എ യുടെ ഒറ്റത്തവണ തുകയായ 65 ലക്ഷം ഉപയോഗിച്ച് ഈ റോഡ് വീതി കൂട്ടി ടാര്‍ ചെയ്തിരുന്നു.എന്നാല്‍ ഉദ്ഘാടനം ചെയ്ത് നാലു മാസത്തിനുള്ളില്‍ ജലനിധി പൈപ്പ് സ്ഥാപിക്കുന്നതിനായി ഈ റോഡ് മുഴുവന്‍ ദുരത്തിലും വെട്ടിപ്പൊളിച്ചു.
വീണ്ടും ഈ റോഡ് പൊളിച്ച ഭാഗങ്ങള്‍ 32 ലക്ഷം രൂപ ചിലവഴിച്ച് പൂര്‍ണ്ണമായും ബലപ്പെടുത്തി ടാര്‍ ചെയ്യുന്ന നടപടികള്‍ കോട്ടമുറി ഭാഗത്ത് നിന്ന് ആരംഭിച്ചിരിചച്ചിരുന്നു. ഈ അവസരത്തില്‍ ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും മെക്കാഡം ടാറിംങ്ങിനായി ഒന്നര കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതിനാല്‍ നിലവില്‍ നടത്തിയിരുന്ന പണികള്‍ നിറുത്തിവെച്ചു.
പിന്നീട് പുതിയ കരാര്‍ പ്രകാരം തുടങ്ങിയ മെക്കാഡം ടാറിംങ് പ്രവര്‍ത്തികള്‍ തുടങ്ങുന്നതിനു മുമ്പ് ജലനിധി പൈപ്പിനായി പൊളിച്ച് ബലപ്പെടുത്തിയ തോട് വീണ്ടും പൊളിച്ച് ബലപ്പെടുത്തിയ ഭാഗത്തെ ആദ്യം നിക്ഷേപിച്ച മെറ്റലും മണ്ണും വീണ്ടും മാറ്റി പുതിയ മെറ്റീരിയല്‍സ് നിക്ഷേപിച്ചു. അന്നും ഷാന്റി ജോസഫ് തട്ടകത്ത് പരാതി നല്‍കിയെങ്കിലും പുതിയ എസ്റ്റിമേറ്റിലും ജലനിധിക്കായി പൊളിച്ച തോട് ബലപ്പെടുത്താന്‍ തുക വകയിരുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ മറുപടി ലഭിച്ചത്.
എന്നാല്‍ മറ്റ് അന്വേക്ഷണങ്ങള്‍ ഒന്നും പൊതുമരാമത്ത് വകുപ്പ് നടത്തിയില്ല. ഈ ഇനത്തിന്‍ തന്നെ ഭീമമായ സംഖ്യ വീണ്ടും പാഴാക്കി റോഡ് പണി പൂര്‍ത്തിയാക്കിയെങ്കിലും നിരവധി വീഴ്ചകളാണ് ഈ റോഡുപണിയില്‍ നടത്തിയത്.റോഡരികില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ റോഡുപണിയുടെ ഭാഗമായി ഈ റോഡിന്‍ നിരവധി സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകളെല്ലാം കേടുപാടുകള്‍ ഒന്നും തന്നെയില്ലാതെ സ്ഥിതി ചെയ്യുമ്പോള്‍ പുതിയ കരാര്‍ പ്രകാരമുള്ള സുചന ബോര്‍ഡുകള്‍ പഴയ സൂചന ബോര്‍ഡിനോട് ചേര്‍ത്ത് സ്ഥാപിച്ചിരിക്കുന്നു. ഒരോ ജംഗ്ഷനുകളില്‍ ഒരു ബോര്‍ഡില്‍ എഴുതി സ്ഥാപിക്കേണ്ട കാര്യങ്ങള്‍ പല ബോര്‍ഡുകളിലായ സ്ഥാപിച്ചിരിക്കുന്നതിനാല്‍ റോഡില്‍ ഗതാഗത തടസ്സവും സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തിയിരിക്കുന്നു.
കൂടാതെതെ മാള പള്ളിപ്പുറം രാജവീഥി റോഡിലേയ്ക്ക് ഈ റോഡിന്‍ നിന്നും പ്രവേശിക്കുന്നതിനാവശ്യമായ ചരിവ് നല്‍കാത്തതിനാല്‍ വാഹനങ്ങള്‍ക്ക് ഈ റോഡിലേയ്ക്ക് സുഗമമായി പ്രവേശിക്കുവാന്‍ സാധിക്കുന്നില്ലയെന്നു മാത്രമല്ല നിരവധി അപകടങ്ങളും ഉണ്ടാകുന്നു. നല്ല റോഡ് നിര്‍മ്മിച്ചതിനൊപ്പം റോഡിന്റെ ഇരുവശങ്ങളിലും വെള്ളം ഒഴുകി പോകുന്നതിനാവശ്യമായ കാനനിര്‍മ്മിക്കാത്തതും വരും കാലങ്ങളില്‍ റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും.റോഡില്‍ ഉറപ്പിച്ചിരിക്കുന്ന റിഫ്‌ളക്ടറുകളുടെ എണ്ണത്തിലും കുറവുണ്ടെന്ന് പറയപ്പെടുന്നു.പൊതുമരാമത്ത് വകുപ്പില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലാത്തതിനാലാണ് വിജിലന്‍സിന്‍ പരാതി നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here