ഷഹീദ് അഹമ്മദ് തിളങ്ങി, എരിപുരം ക്രിക്കറ്റ് ക്ലബ്ബിന് 17 റണ്‍സ് വിജയം

0
8
ഷഹീദ് അഹമ്മദിനെ മാന്‍ ഓഫ് ദി മാച്ച്
ആയി തെരഞ്ഞെടുത്തു.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ എ ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആവേശകരമായ മല്‍സരത്തില്‍ പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ്ബ് 17 റണ്‍സിന് ധര്‍മ്മടം സീഗള്‍സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ഷഹീദ് അഹമ്മദിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് എരിപുരത്തിന് വിജയം സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന എരിപുരം ക്രിക്കറ്റ് ക്ലബ്ബ് സീഗള്‍സിന്റെ സ്പിന്നര്‍മാരായ ബദറുദ്ദീനും ആഷിഖിനും മുന്‍പില്‍ 29 ഓവറില്‍ 87 റണ്‍സിനു തകര്‍ന്നടിഞ്ഞു. പി.പി.ബദറുദ്ദീന്‍ 9 റണ്‍സിന് 5 വിക്കറ്റും മുഹമ്മദ് ആഷിഖ് 31 റണ്‍സിന് 3 വിക്കറ്റും വീഴ്ത്തി. എരിപുരത്തിന് വേണ്ടി പി.കെ.രജീഷ് 21 ഉം ഷഹീദ് അഹമ്മദ് 13 റണ്‍സും എടുത്തു. ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ധര്‍മ്മടം സീഗള്‍സ് ക്രിക്കറ്റ് ക്ലബ്ബ് എരിപുരം ക്രിക്കറ്റ് ക്ലബ്ബിന്റെ പേസ് ബൗളര്‍മാരായ ഷഹീദ് അഹമ്മദിനും വി.പി.മിസാബിനും അബ്ദുല്‍ സത്താറിനും മുന്നില്‍ തകര്‍ന്നു. സീഗള്‍സ് ക്രിക്കറ്റ് ക്ലബ്ബ് 26.2 ഓവറില്‍ 70 റണ്‍സിന് ഓള്‍ ഔട്ടായി. ഷഹീദ് അഹമ്മദ് 26 റണ്‍സിന് 5 വിക്കറ്റും വി.പി.മിസാബ് 17 റണ്‍സിന് 2 വിക്കറ്റും അബ്ദുല്‍ സത്താര്‍ 19 റണ്‍സിന് 2 വിക്കറ്റും വീഴ്ത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here