ഓടിക്കൊണ്ടിരുന്ന കണ്ടെയിനറിന് മുകളിലേക്ക് മരം വീണു, ഒഴിവായത് വന്‍ ദുരന്തം

0
43
ഓടി കൊണ്ടിരുന്ന കണ്ടയിനര്‍ ലോറിക്ക് മുകളിലേക്ക് കടപുഴകി വീണ ചീനി മരം ഫയര്‍ഫോഴ്‌സ് മുറിച്ചു മാറ്റുന്നു

തിരൂര്‍: ചമ്രവട്ടം – കോഴിക്കോട് ദേശീയ പാതയില്‍ തിരൂര്‍ മൂച്ചിക്കലില്‍ വെച്ച് ഓടി കൊണ്ടിരുന്ന കണ്ടയിനര്‍ ലോറിക്ക് മുകളിലേക്ക് ചീനി മരം കടപുഴകി വീണു.
ആളപായമില്ല. ഭാഗ്യംകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളാണ് ഇവിടെ ഗതാഗത തടസ്സമുണ്ടായത്.
തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here