ഞാവളിന്‍കടവില്‍ ചെക്ക്ഡാമിലെ തകര്‍ച്ച പരിഹരിച്ചില്ല

0
4
പ്രളയത്തില്‍ തകര്‍ന്ന മങ്കര ഞാവളിന്‍കടവ് ചെക്ക് ഡാമിലൂടെ വെള്ളം പാഴാകുന്നു.

പത്തിരിപ്പാല: ഭാരതപ്പുഴയിലെ അതിര്‍ക്കാട് ഞാവളിന്‍കടവ് ചെക്ക് ഡാമിന്റെ തകര്‍ച്ച പരിഹരിച്ചില്ല. വെള്ളം വ്യാപകമായി പാഴാകുന്നു. കഴിഞ്ഞ പ്രളയത്തില്‍ തടയണയുടെ ഒരു ഷട്ടറിന്റെ ഭാഗം തകര്‍ന്നിരുന്നു.
മേല്‍പാലം ഇല്ലാത്തതിനാല്‍ നൂറു കണക്കിനാളുകള്‍ ചെക്ക് ഡാമിനു മുകളിലൂടെ കാല്‍നടയായി പോകുന്ന ഭാഗമാണ് തകര്‍ന്നു കിടക്കുന്നത്. ഒരു ഷട്ടറും തകര്‍ന്നതിനാല്‍ വെള്ളം വന്‍തോതില്‍ പാഴാകുന്നുണ്ട്. മങ്കര, മണ്ണൂര്‍, ലക്കിടിപേരൂര്‍, പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തുകളിലേക്കു ശുദ്ധജലം ഈ ചെക്ക് ഡാമില്‍ നിന്നാണ് വിതരണം ചെയ്യുന്നത്.
മാസങ്ങളായി വെള്ളത്തിന്റെ കുത്തൊഴുക്കാണ് ഡാമിന്റെ മുകളിലൂടെയായിരുന്നു നീരൊഴുക്കു കുറഞ്ഞതോടെ തകര്‍ന്ന കിടക്കുന്ന തടയണയിലൂടെയാണ് വെള്ളം ഒഴുകുന്നത്. റെയില്‍വേ ലൈനിനു താഴെയുള്ള ഓവ്ചാലിലൂടെയും, ചെക്ക് ഡാമിനു മുകളിലൂടെയും കടന്നുപോയിരുന്ന ഇരുചക്ര വാഹനയാത്രികരും, കാല്‍നടയാത്രക്കാരും ചെക്ക് ഡാമിന്റെ തകര്‍ച്ചയില്‍ ദുരിതം പേറുകയാണ്.
15 കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് പലരും പെരിങ്ങോട്ടുകുറുശ്ശിയിലെത്തുന്നത്.വെള്ളത്തിന്റെ നീരൊഴുക്കു കുറഞ്ഞതിനാല്‍ തകര്‍ന്ന ചെക്ക്ഡാമിന്റെ ഭാഗം അടിയന്തിരമായി നവീകരിക്കണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വെള്ളം പാഴാകുന്നത് ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ശുദ്ധജലവിതരണ കേന്ദ്രത്തിനും ഭീഷണിയായിരിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here