പട്ടാമ്പിയില്‍ മഞ്ഞപ്പിത്തമെന്നു പ്രചാരണം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

0
12

പട്ടാമ്പി: പട്ടാമ്പിയില്‍ മഞ്ഞപ്പിത്തം പടരുന്നതായി പ്രചാരണം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍. എംഇഎസ് സ്‌കൂളിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതായാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പട്ടാമ്പിയിലെ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം കുറവായതിനാല്‍ അസുഖ ബാധിതരുടെ കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിനും നല്‍കാനാവുന്നില്ല.
അതേസമയം സ്‌കൂളിലെ അന്‍പതിലേറെ കുട്ടികള്‍ക്ക് അസുഖമുള്ളതായാണ് പ്രചാരണം. പലരും മഞ്ഞപ്പിത്ത ബാധയ്ക്ക് നാടന്‍ ചികിത്സകള്‍ തേടിപ്പോയതും തൃശൂര്‍, പെരിന്തല്‍മണ്ണ ആശുപത്രികളില്‍ ചികിത്സ തേടിയതും അസുഖം ബാധിച്ചവരുടെ കൃത്യമായ കണക്ക് കിട്ടാത്തതിന് കാരണമായി.
കൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും നഗരസഭയിലെ ആരോഗ്യ വകുപ്പ് ജീൂവനക്കാരും സ്‌കുളില്‍ പരിശോധന നടത്തി.
സ്‌കൂളിലെ വെള്ളത്തില്‍ നിന്നാണ് അസുഖം വന്നതെന്നുള്ള പ്രചരണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളത്തില്‍ നിന്നായിരിക്കാം മഞ്ഞപിത്തം ബാധിച്ചിരിക്കുന്നതെന്നും ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
സ്‌കുള്‍ പരിസരത്തെ കടയില്‍ നിന്നു സോഡ കഴിച്ചവര്‍ക്കാണ് അസുഖം വന്നതെന്ന പ്രചരണമുള്ളതിനാല്‍ കടയിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. അതേസമയം രോഗത്തിന്റെ വിതരണ കേന്ദ്രം എംഇഎസ് ഇന്റര്‍നാഷനല്‍ സ്‌കുളാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായി പ്രിന്‍സിപ്പല്‍ കുറ്റപ്പെടുത്തി.
സ്‌കൂളിനെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. 2500 വിദ്യാര്‍ഥികളും 325 ജീവനക്കാരുമുള്ള സ്‌കുളില്‍ എല്ലാവരും കുടിക്കുന്നത് സ്‌കൂളിലെ വെള്ളമാണ്.
15 വര്‍ഷമായി സ്‌കൂളില്‍ യുവി ഫില്‍റ്റര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളമാണ് കുടിക്കുന്നത്. സ്‌കൂളിലെ തുറന്ന കിണറില്‍ നിന്നും കുഴല്‍ കിണറില്‍ നിന്നും ഉള്ള വെള്ളം മാത്രമാണ് ഉപയേഗിക്കുന്നത്.
പൊതുവിതരണ വെള്ളം സ്‌കൂളില്‍ ഉപയോഗിക്കുന്നില്ല. പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ വെള്ളത്തിന്റെ സാംപിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തി സ്‌കൂളിലെ വെള്ളത്തിന് കുഴപ്പമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വാസ്തവ വിരുദ്ധവും ഭയാനകവുമായ തരത്തില്‍ സ്‌കുളിലെ വിദ്യാര്‍ഥി മരിച്ചെന്നുവരെയുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കതിരെ സൈബര്‍സെല്ലിലും പൊലിസിലും സ്‌കുള്‍ അധികൃതര്‍ പരാതി നല്‍കും.
പനിയോ മറ്റു രോഗങ്ങളോ ഉള്ള വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കരുതെന്നും 8ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അസുഖം ബാധിച്ച് സ്‌കുള്‍ തല പരീക്ഷക്ക് ഹാജരാകാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ മതിയായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്‌കുളില്‍ ബോധവത്കരണ ക്ലാസ് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here