സ്ഥലമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം പദ്ധതിയുമായി ഷൊര്‍ണൂര്‍ നഗരസഭ

0
2

ഷൊര്‍ണൂര്‍: സ്വന്തം സ്ഥലമുള്ള ഭവന രഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍!കുന്ന പദ്ധതിക്ക് പുറമേ സ്ഥലമില്ലാത്തവര്‍ക്കായി ഒരു കോടി ചെലവില്‍ ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ഷൊര്‍ണൂര്‍ നഗരസഭ ബജറ്റില്‍ വിഭവ വിഹിതം ഉള്‍പ്പെടുത്തി.
ഷൊര്‍ണൂര്‍ ഗവ.ആശുപത്രി വികസനത്തിന് ഒരു കോടിയുണ്ട്. . ഇവയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി ആകെ 106602293.33 കോടിയില്‍ 4754440179 രൂപ ചിലവും 626502094.33 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ഷൊര്‍ണൂര്‍ നഗരസഭ ബജറ്റ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ ഉപാധ്യക്ഷന്‍ ആര്‍.സുനു അവതരിപ്പിച്ചു. നഗരസഭയുടെ പുതിയ ഒഫിസ് സമുച്ചയത്തിന് ഒരു കോടി, ജൈവകൃഷിക്ക് 50ലക്ഷം അജൈവ മാലിന്യ സംസ്‌കരണത്തിന് 50 തുടങ്ങിയ പദ്ധതികളും ബജറ്റിലുണ്ട്.
ഷീ ലോഡ്ജ്,ഷീ ടാക്‌സി എന്നിവയക്ക് അരക്കോടിയും വയോധികര്‍ക്ക് പകല്‍ വീടിന് 10 ലക്ഷത്തിന്റെയും നിര്‍ദ്ദേശങ്ങളുണ്ട്.
ടൗണ്‍ഹാള്‍ കെട്ടിട നിര്‍മാണം പുനരാംരംഭിക്കാന്‍ 75 ലക്ഷത്തിന്റെ പദ്ധതിയുണ്ട്. കുടുംബശ്രീ മാള്‍ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളും ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്. യോഗത്തില്‍ നഗരസഭ അധ്യക്ഷ വി.വിമല അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം.നാരായണന്‍, പി. നിര്‍മ്മല, കെ.എന്‍ അനില്‍കുമാര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ബജറ്റ് ആവര്‍ത്തനമെന്ന് കോണ്‍ഗ്രസ്. മുന്‍ കാലങ്ങളിലെ പദ്ധതികള്‍ തന്നെ വീണ്ടും ഉള്‍പ്പെടുത്തിയത് ഒന്നും നടന്നില്ലെന്നതിന്റെ തെളിവെന്ന് കോണ്‍ഗ്രസ് അംഗവും ഡിസിസി സെക്രട്ടറിയുമായ വി.കെ ശ്രീകൃഷ്ണന്‍. ഭാരതപ്പുഴയില്‍ തടയണ നിര്‍മിച്ചതെങ്ങനെ നഗരസഭയുടെ നേട്ടമാകുമെന്ന് ചോദ്യം. കേന്ദ്ര പദ്ധതികളും സംസ്ഥാന പദ്ധതികളും സ്വന്തം നേട്ടമായി അവതരിപ്പിച്ച ബജറ്റ് നഗരസഭയുടേത് തന്നെയാണോയെന്ന് സംശയിപ്പിക്കുന്നുവെന്ന് ബിജെപി.
കേന്ദ്ര ബജറ്റിനേയും ഷീ ടാക്‌സി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍ ബജറ്റിനേയും അനുസ്മരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ കൗണ്‍സിലര്‍ വി.എം ഉണ്ണിക്കൃഷ്ണന്‍. വികസനോന്മുഖ ബജറ്റെന്ന് സിപിഎമ്മില്‍ നിന്ന് എന്‍.ജയ്പാല്‍. നഗരവികസനമെന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here