കുഞ്ഞിവാവ ഇനി ‘ശ്രീദുര്‍ഗ്ഗ’; പേര് വിളിച്ച് സ്പീക്കര്‍

0
19
പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ ജനിച്ച ആദ്യത്തെ കുഞ്ഞിനോടൊപ്പം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ജനിച്ച ആദ്യകുഞ്ഞിന് ‘ശ്രീദുര്‍ഗ്ഗ’ യെന്ന് പേര് നല്‍കി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ശ്രീദുര്‍ഗ്ഗയെ പോലെ ശക്തിയുള്ളവളാകട്ടെയെന്നും സ്പീക്കര്‍ ആശംസിച്ചു. കാടഞ്ചേരി പറപ്പൂത്ത് പറമ്പില്‍ സജുവിന്റെയും ആതിരയുടെയും മകളാണ് മാതൃശിശു ആശുപത്രിയിലെ ആദ്യകുഞ്ഞായ ശ്രീദുര്‍ഗ്ഗ. സിസേറിയനിലൂടെയാണ ്ആതിര കുഞ്ഞിന് ജന്മം നല്‍കിയത്.
വെള്ളിയാഴ്ച്ച മുതല്‍ മാതൃശിശുആശുപത്രിയില്‍ കിടത്തി ചികിത്സയും പ്രസവവും ആരംഭിച്ചിട്ടുണ്ട്. ആദ്യദിവസം അഞ്ച് പ്രസവങ്ങള്‍ നടന്നു. കൂടാതെ രണ്ട് പ്രസവം നിര്‍ത്തല്‍ സര്‍ജറികളും. ഇതിനായിലേബര്‍റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളുംസജ്ജമാക്കിയിട്ടുണ്ട,്

 

LEAVE A REPLY

Please enter your comment!
Please enter your name here