നാടിന്റെ ഉല്‍സവമായി ചെമ്പ്ര സ ്കൂള്‍ കെട്ടിടോല്‍ഘാടനം ഉപഹാരമായി എം.എല്‍.എയുടെവക സ്‌കൂളിന് ഓട്ടോറിക്ഷ

0
20
ചെമ്പ്ര ഗവ.എല്‍.പി.സ്‌കൂളില്‍ ഓഡിറ്റോറിയം കെട്ടിടോല്‍ഘാടനം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

താമരശ്ശേരി: ചെമ്പ്ര ഗവ.എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം കെട്ടിടോല്‍ഘാടനം നാടിന്റെ ഉല്‍സവമായി. കാരാട്ട് റസാഖ് എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപവിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനചടങ്ങാണ് സകൂള്‍ മാനേജ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ നടത്തിയത്. ഉല്‍ഘാടനചടങ്ങിനെത്തിയ കാരാട്ട് റസാഖ് എം.എല്‍.എയെ താളമേളങ്ങളുടെയും വിദ്യാര്‍ഥികളുടെ നൃത്തനൃത്യങ്ങളുടെയും അകമ്പടിയോടെയാണ് പ്രദേശവാസികളും പൂര്‍വ്വ വിദ്യാര്‍ഥികളും ചേര്‍ന്ന് വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്. പൂക്കള്‍ വിതറിയും ബൊക്കെ നല്‍കിയും പിഞ്ചുകുട്ടികള്‍ എം.എല്‍.എയുടെ വട്ടംകൂടി . എം.എല്‍.എയെയും മറ്റു ജന പ്രതിനിധികളെയും സല്‍ക്കരിക്കാന്‍ അപ്പങ്ങളും കേക്കുകളും ജ്യൂസുകളും പഴങ്ങളും എമ്പാടുമുണ്ടാക്കിയാണ് വിദ്യാര്‍ഥികളും അമ്മമാരും സ്‌കൂളിലെത്തിയിരുന്നത്. എം.എല്‍.എയുടെയും ജന പ്രതിനിധികളുടെയും ചിത്രങ്ങളാല്‍ ഡിജിറ്റലൈസ് ചെയ്ത വേദിയാണ് ചടങ്ങിനൊരുക്കിയിരുന്നത്. ഹൃദ്യമായ സ്വീകരണത്തിന് , സ്‌കൂളിലേക്ക് ദൂരെനിന്നും നടന്നു വരുന്ന കുട്ടികള്‍ക്ക് ആശ്വാസമാവാന്‍ ഒരു ഓട്ടോറിക്ഷയും മറ്റു ഭൗതിക സൗകര്യങ്ങളുടെ വികസനത്തിന് ആവശ്യമായ ഫണ്ടും അനുവദിച്ചുകൊണ്ടാണ് എം.എല്‍.എ നന്ദി പറഞ്ഞത്.
ഉല്‍ഘാടന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി അദ്ധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ.ഒ.കെ. അഞ്ജു സ്വാഗതം പറഞ്ഞു.സ്‌കൂള്‍ മാനേജ്മെന്റ് കമ്മറ്റിചെയര്‍മാന്‍ ഉസ്മാന്‍പി.ചെമ്പ്ര എം.എല്‍.എക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി . ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ.ഗഫൂര്‍ , ബ്ലോക്ക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍പേഴ്സണ്‍ മൈമൂന ഹംസ , ഹെഡ് മിസ്ട്രസ് മോളി ഫ്രാന്‍സിസ് , ടി.കെ. വിനോദ് , പി.കെ.സൈദ് മുഹമ്മദ്, പി.കെ. മുഹമ്മദ് ഹാജി, വല്‍സന്‍ മേടോത്ത് ,പി.സുനില്‍കുമാര്‍, ടി.ടി.റഷീദ് , പി.കെ.ബുഷ്റ ,പി.കെ.രാധാകൃഷ്ണന്‍,പി.കെ.സത്യന്‍ , ഒ.പി.ഉണ്ണി, കെ.പി.ഹരിദാസന്‍,എം.പി.റഷീദ്, കെ.എന്‍.മനോജ് എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി യഹ് യാ ഖാന്‍ നന്ദിപറഞ്ഞു.

ചെമ്പ്ര ഗവ.എല്‍.പി.സ്‌കൂളില്‍ ഓഡിറ്റോറിയം കെട്ടിടോല്‍ഘാടനം കാരാട്ട്
റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here