എടപ്പാള്‍ മേല്‍പ്പാലം: പ്ലാന്റ് സജ്ജീകരിച്ചു

0
11
എടപ്പാള്‍ മേല്‍പ്പാലം നിര്‍മ്മാണാവശ്യത്തിന് വേണ്ട യന്ത്രങ്ങള്‍ സജ്ജീകരിക്കുന്നു

എടപ്പാള്‍: എടപ്പാള്‍ മേല്‍പ്പാലം നിര്‍മ്മാണ പ്രവൃത്തികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നിര്‍മ്മാണാവശ്യത്തിന് വേണ്ട യന്ത്രങ്ങള്‍ സജ്ജീകരിക്കാനുളള പ്ലാന്റ് ആണ് ആദ്യം സ്ഥാപിക്കുന്നത്.
അയിലക്കാട് റോഡില്‍ ശ്രീവത്സം മെഡിക്കല്‍ കോളേജിനു സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
മേല്‍പ്പാലം നിര്‍മ്മാണത്തിനുള്ള കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റുകള്‍, സ്ലാബ് നിര്‍മ്മാണ യൂണിറ്റുകള്‍, മെറ്റലും എം. സാന്‍ഡുമടക്കമുള്ളവ ശേഖരിക്കാനുള്ള സൗകര്യം എന്നിവ ഇവിടെയൊരുക്കിയിട്ടുണ്ട്.
ഇവിടെനിന്ന് വലിയ അളവില്‍ കോണ്‍ക്രീറ്റ് മിക്‌സ് ചെയ്ത് എത്തിച്ച് ദിവസങ്ങള്‍ക്കൊണ്ടു തന്നെ തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള സൗകര്യമാണ് നിര്‍മാണക്കമ്പനിയായ ഏറനാട് എന്‍ജിനീയറിങ് ഒരുക്കുന്നത്.
വലിയ വാഹനങ്ങളൊഴികെ, റൂട്ട് ബസ്സുകളടക്കം ടൗണിലൂടെതന്നെ കടത്തിവിടാനാകുന്ന തരത്തില്‍ റോഡിന്റെ മധ്യത്തില്‍മാത്രം നിര്‍മാണം കേന്ദ്രീകരിക്കാനാകുമോയെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി പ്രോഗ്രാം മാനേജര്‍ വി. ഹനീഫ പറഞ്ഞു.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ കേരള (ആര്‍.ബി.ഡി.സി.കെ) ന് നല്‍കിയ അവസാന ഡിസൈന്‍ അംഗീകരിച്ച് ലഭിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കും.
മിക്കവാറും രണ്ടാഴ്ചയ്ക്കകം പണിയാരംഭിക്കുമെന്നാണ് സൂചന.

 

LEAVE A REPLY

Please enter your comment!
Please enter your name here