ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി നോക്കുകുത്തിയായി മാറുന്നു

0
5
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി നോക്ക് കുത്തിയായി മാറിയ ടാങ്ക്

മാനന്തവാടി: ഒരു പ്രദേശത്ത് കാ രു ടെ വര്‍ഷങ്ങളായുള്ള മുറവിളി ക ളെ തുടര്‍ന്ന് ഒരു കോടി 28 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി നോക്ക് കുത്തിയായി മാറുന്നു.
മാനന്തവാടി നഗരസ’ പരിധിയിലെ കല്യോട്ട് കുന്ന് കുടിവെള്ള പദ്ധതിയില്‍ നിന്നാണ് നാളിതുവരെയായിട്ടും ഒരു ഹൗസ് കണക്ഷന്‍ പോലും നല്‍കാതെ അധികൃതര്‍ നിസ്സംഗ നിലപാട് തുടരുന്നത്. കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ പ്രദേശത്ത് ആദിവാസി വി’ാഗത്തില്‍പ്പെട്ട 100 ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടെ 500 ഓളം കുടുംബങ്ങളാണ് ഉള്ളത്.
ഇവര്‍ക്ക് ഹൗസ് കണക്ഷന്‍,15 ഓളം പൊതു ടാപ്പുകളിലേക്ക് വെള്ളം എത്തിക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രദേശവാസിയായ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് 75000 ലിറ്റര്‍ വെള്ളം സം’രിക്കാവുന്ന ടാങ്ക് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം രണ്ടര വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ചത്. ചൂട്ടക്കടവില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പുതിയ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്തെ ഒരാള്‍ക്ക് പോലും ഹൗസ് കണക്ഷന്‍ നല്‍കുന്നതിനോ അപേക്ഷ സ്വീകരിക്കുന്നതിനോ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രണ്ട് പൊതു കിണറുകളും 6 പൊതു ടാപ്പുകളുമാണ് പ്രദേശത്ത് ഉള്ളത്. വേനല്‍ കനത്തതോടെ കിണറുകള്‍ വറ്റുകയും പൊതു ടാപ്പുകളില്‍ രണ്ടാഴ്ചയിലധികം വെള്ളം ല’ിക്കാതാവുകയും ചെയ്ത തൊടെ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കുത്തിയിരുപ്പ് സമരം വരെ നടത്തിയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടും വെള്ളത്തിനായി നെട്ടോട്ടമോടെണ്ട ഗതികേടിലാണ് നാട്ടുകാര്‍. സ്ഥലം വിട്ട് നല്‍കിയവര്‍ക്കും, പമ്പ് ഹൗസിലേക്ക് വഴി വിട്ട് നല്‍കിയവര്‍ക്കുമെല്ലാം സൗജന്യമായി ഹൗസ് കണക്ഷന്‍ നല്‍കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഒരാള്‍ക്ക് പോലും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് നാളിതുവരെയായിട്ടും കണക്ഷന്‍ നല്‍കുന്നതിനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here