ചിതറ കൊലപാതകം: സഹോദരന്റെ മൊഴിയെ തള്ളി സാക്ഷിയുടെ മൊഴി

0
7

കൊല്ലം: കൊല്ലം ചിതറയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ ബഷീറിന്റെ കൊലപാതക കേസില്‍ സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യം. ബഷീറിന്റെ സഹോദരന്റെ മൊഴിയെ തള്ളിയാണ് ദൃക്‌സാക്ഷിയായ ഷാഹിദ രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യവും കൊലപാതകം നടത്തുന്ന സമയത്ത് പ്രതിയായ ഷാജഹാന്‍ പറഞ്ഞിരുന്നില്ലെന്നാണ് ഷാഹിദയുടെ മൊഴി. കൊലപാതകം നടക്കുന്ന സമയത്ത് സഹോദരന്‍ സലാഹുദ്ദീന്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും ഷാഹിദയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് പ്രതി പറഞ്ഞതായിട്ടാണ് ബഷീറിന്റെ സഹോദരന്‍ സലാഹുദ്ദീന്റെ മൊഴി. സലാഹുദ്ദീന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here