വയനാട് കേഴുന്നു:കുടിവെള്ളം കിട്ടാക്കനി; വരള്‍ച്ച അതിരൂക്ഷം

0
4

ഉസ്മാന്‍ അഞ്ചുകുന്ന്

വരളുന്ന കബനി നദി

കല്‍പ്പറ്റ: വേനല്‍ കനത്തതോടെ ഗ്രാമങ്ങള്‍ കൂടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ജില്ലയിലെ ഗ്രാമാന്തരങ്ങളില്‍ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. പുഴകളും അരുവികളും തോടുകളും വരെ വറ്റിവരണ്ടു.മാസങ്ങള്‍ക്ക് മുമ്പ് പ്രളയജലം കൊണ്ട് വീര്‍പ്പുമുട്ടിയിരുന്നവര്‍ ഇന്ന് ഒരിറ്റ് ദാഹജലത്തിനായി നെട്ടോട്ടത്തിലാണ്. കാര്‍ഷിക വിളകളെല്ലാം കരിഞ്ഞുണങ്ങുന്നു.എങ്ങും ചര്‍ച്ചകള്‍ വെള്ളത്തെകുറിച്ച് മാത്രം. പുല്‍പ്പള്ളി എരിയപ്പള്ളി, കാപ്പിസെറ്റ് ചെതലയം ചെറ്റപ്പാലം തുടങ്ങിയ ഭാഗങ്ങളില്‍ കൂടി വെള്ളമില്ലാതെ ജനം കഷ്ടപ്പാടിലാണ്.നേരത്തെയെത്തിയ കൊടും വരള്‍ച്ച വയനാടന്‍ ജനതയെ അക്ഷരാര്‍ത്ഥത്തില്‍ വലക്കുകയാണ്.കല്‍പ്പറ്റ നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ് എമിലി. തുര്‍ക്കി, റാട്ട കൊല്ലി, മുണ്ടേരി തുടങ്ങിയ ഭാഗങ്ങളില്‍ ശുദ്ധം ജലം കിട്ടാനില്ല വെങ്ങപ്പള്ളി പിണങ്ങോട്, പ്രളയം തകര്‍ത്ത അച്ചൂര്‍ ആറാം മൈല്‍, കാവുംമന്ദം ചെന്ദലോട്, കുപ്പാടിത്തറ മുണ്ടക്കുറ്റി തുടങ്ങി പല ഭാഗങ്ങളിലെല്ലാം കൂടിവെള്ളം കിട്ടാക്കനിയാണ്. വടക്കെ വയനാട്ടില്‍ പല ഭാഗങ്ങളിലും ജലനിധിയുടെ ശുദ്ധജല വിതരണം കാര്യക്ഷമമായതോടെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. എന്നാല്‍ മാനന്തവാടി ചിറക്കര ,പുതിയിടം ആറാം നമ്പര്‍ എന്നീ ഭാഗങ്ങളില്‍ വരള്‍ച്ച രൂക്ഷമാണ്. സുല്‍ത്താന്‍ ബത്തേരി ,അമ്പലവയല്‍ വട്ടവന്‍ചാല്‍ മേപ്പാടി, ചുളിക്ക, അട്ടമല തുടങ്ങിയ തോട്ടം മേഖലകളിലും വരള്‍ച്ച രൂക്ഷമാണ്.
വരള്‍ച്ച രൂക്ഷമാകുമ്പോഴും പല ഭാഗങ്ങളിലും നിരോധനമേര്‍പ്പെടുത്തിയിട്ടും ഭൂഗര്‍ഭ ജലങ്ങള്‍ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതികളുണ്ട്. കുഴല്‍ കിണര്‍ നിര്‍മാണങ്ങള്‍ ഇത്തവണ വയനാട്ടില്‍ സജീവമായിരുന്നു. നിരോധനം വരുന്നതിന് തൊട്ടു മുമ്പ് വരെ ആയിരകണക്കിന് കുഴല്‍ക്കിണറുകളാണ് കുഴിച്ചത്.പല ഭാഗങ്ങളിലും ഇപ്പോഴും കിണറുകള്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്.
വരള്‍ച്ച രൂക്ഷമാകുമ്പോഴും ജലചൂഷണവും സജീവമാണ്. ഇഷ്ടിക ക്കളങ്ങള്‍. സിമെന്റ് സാമഗ്രികളുടെ നിര്‍മാണം തോട്ടം നനക്കല്‍ എന്നിവ പല ഭാഗങ്ങളിലും സജീവമാണ്.
കുടിവെള്ളം കിട്ടാക്കനിയായിട്ടും ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ശുദ്ധജലമെത്തിക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ തുടങ്ങിയിട്ടില്ല. ജില്ലയിലെ ചുറ്റുഭാഗവും ഇത്തവണ കാട്ടുതീ നേരത്തെയെത്തിയതും വരള്‍ച്ചത് ആക്കം കൂട്ടി. ഗ്രാമങ്ങളും നഗരങ്ങളും ഒന്നടങ്കം കുടിവെള്ളത്തിനായി കേഴുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here