കോളെജില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഏഴു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

0
28

എടത്വാ: കോളെജിനുള്ളില്‍ ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്വാ സെന്റ് അലോഷ്യസ് കോളെജിലെ വിദ്യാര്‍ത്ഥികളാണിവര്‍. അമിത വേഗതയില്‍ കാമ്പസിനുള്ളിലേക്ക് എത്തിയ ബൈക്കില്‍ നിന്നും തെറിച്ചു വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാറിലും ജീപ്പിലും ബൈക്കിലുമായിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ എത്തിയത്. ബി കോം വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു അഭ്യാസം.

സ്‌റ്റൈലായി വാഹനങ്ങള്‍ പറപ്പിക്കുന്ന വീഡിയോ കുട്ടികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ ഇത്തരമൊരു പരിപാടിക്ക് താന്‍ അനുവാദം നല്‍കിയിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ.കെ വി സാമ്പന്‍ പറഞ്ഞു. 2015 ല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളെജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് പെണ്‍കുട്ടി മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോളെജ് കാമ്പസുകളില്‍ വാഹനങ്ങള്‍ വച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍ കോടതി വിലക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here