ആഢംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കോടികളുടെ തട്ടിപ്പ്

0
18

കോഴിക്കോട് : റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കോടികളുടെ തട്ടിപ്പ്.
കാറുടമകളുടെ പരാതിയില്‍ ആലുവകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാന്‍ കാര്‍ എന്ന റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ ഉടമകളായ തൃശൂര്‍ പുറനാട്ടുകര സ്വദേശി ചാത്തകൂടത്ത് വീട്ടില്‍ സിഎ ജിനീഷ് (35), തൃശൂര്‍ ഈസ്റ്റ്‌ഫോര്‍ട്ട് കിഴക്കും പാട്ടുകര സ്വദേശി രേവതി നിവാസില്‍ വി.എം സിനോയ് (37) എന്നിവര്‍ക്കെതിരെ ആലുവ ബിനാനിപുരം പോലീസ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നൂറോളം ആഡംബര കാറുകള്‍ തട്ടിയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഇവയില്‍ ഇരുപതോളം കാറുകള്‍ മലപ്പുറം, മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് കാര്‍ ഉടമകളുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറു മുതല്‍ 35 ലക്ഷം രൂപവരെ വിലവരുന്ന കാറുകള്‍ ഇവിടങ്ങളില്‍ പണയത്തിന് വച്ചിരിക്കുകയായിരുന്നു. ഒരു ലക്ഷം മുതല്‍ മൂന്നു ലക്ം രൂപവരെയാണ് ിവര്‍ സ്വകാര്യ ബാങ്കുകളില്‍ നിന്ന് പണയമിനത്തില്‍ കൈപ്പറ്റിയത്.പ്രതിമാസം നിശ്ചിത തുക ഉടമയ്ക്ക് നല്‍കുമെന്ന കരാറിലാണ് ഇവര്‍ ഒരു വര്‍ഷം മുന്‍പ് കാറുകള്‍ കൈക്കലാക്കിയത്. ഇതുവരെ പ്രതിമാസ തുക കൃത്യമയി ഉടമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു.
ഇന്‍ഷ്വറന്‍സ് പുതുക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ പറഞ്ഞാണ് ഉടമകളില്‍ നിന്ന് വാഹനത്തിന്റെ ആര്‍സികള്‍ കൈക്കലാക്കിയത്. ഇവര്‍ വാടകയ്‌ക്കെടുത്ത കോഴിക്കോട് സ്വദേശി അരുണ്‍ ടി. ജോയിയുടെ കാര്‍ ഇതിനിടെ ചെറിയ അപകടത്തില്‍ പെട്ടിരുന്നു. ഇതിന്റെ ഇന്‍ഷ്വറന്‍സ് ക്ലെയിം ചെയ്യാനെന്ന പേരിലാണ് അരുണില്‍ നിന്ന് ആര്‍സി കൈക്കലാക്കിയത്. ആര്‍സി തട്ടിയെടുക്കുന്നതിനായി അപകടം മന:പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും സംശയിക്കുന്നു.
കാറുകള്‍ വാടകക്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലടക്കം മറിച്ചു വില്‍ക്കുന്ന അന്തര്‍ സംസ്ഥാന സംഘവുമായി സിനോയിക്കും ജിനീഷിനും ബന്ധമുണ്ടെന്നാണ് നിഗമനം. കാറുടമകള്‍ സ്താപനനടത്തിപ്പുകാരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരുടെയും ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. നഷ്ടപ്പെട്ട കാറുകള്‍ വീണ്ടെടുക്കുന്നതിനായി ഉടമകളുടെ സഹായത്തോടെ പോലീസ് സ്വകാര്യ ബാങ്കുകളിലും വാഹനം പൊളിച്ചുവില്‍ക്കുന്ന കേന്ദ്രങ്ങളിലും അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here