കാലാവസ്ഥാ മാറ്റം: കശുമാവ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
8
ഉല്‍പാദനമില്ലാതെ നില്‍ക്കുന്ന വെസ്റ്റ് എളേരി ഏച്ചിപൊയിലിലെ കശുമാവുകള്‍..

വെള്ളരിക്കുണ്ട്: കാലാവസ്ഥാ വ്യതിയാനം മലയോരത്തെ കശുമാവ് കര്‍ഷകര്‍കരെ ദുരിതത്തിലാക്കി. വിലയിടിവും ഉല്‍പ്പാദനകുറവുമാണ് കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായത്.
റബറിന്റെയും കുരുമുളകിന്റെയും വിലയിടിവു മൂലം ക്ലേശിച്ച കര്‍ഷകര്‍ക്ക് ഏക പ്രതീക്ഷ കശുവണ്ടിയിലായിരുന്നു. എന്നാല്‍ മിക്കസ്ഥലത്തും ഇത്തവണ കശുമാവുകള്‍ തളിര്‍ക്കുകയോ പൂക്കുകയോ ചെയ്തില്ല.
കഴിഞ്ഞ വര്‍ഷം ഈ കലയളവില്‍ കിന്റല്‍ കണക്കിന് കശുവണ്ടി എത്തിയ സ്ഥാനത്ത് 50 കിലോ പോലും ലഭിച്ചിട്ടില്ലെന്ന് വ്യപാരികള്‍ പറയുന്നു. മുന്‍ വര്‍ഷം കിലോോയ്ക്ക് 160 രൂപ വിലഭിച്ച സ്ഥാനത്ത് നിലവില്‍ 105 രൂപയാണ് വില.
ജില്ലയില്‍ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാല്‍, കിണാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയുള്ളത്. കശുവണ്ടിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകരാണ് പട്ടിണിയുടെ വക്കിലായത്.
ബാങ്ക് വായ്പപോലും തിരിച്ചടക്കാനാകാതെ കര്‍ഷകര്‍ നട്ടം തിരിയുന്ന അവസ്ഥയാണ് ഉള്ളത്. കശുവണ്ടി കര്‍ഷകര്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഗുണ നിലവാരത്തിലും മലയോരത്തെ കശുവണ്ടിയാണു മികച്ചതെന്ന് വ്യാപാരികളും പറയുന്നു. ഓരോ വര്‍ഷവും ടണ്‍ കണക്കിന് കശുവണ്ടിയാണ് മലയോരത്ത് നിന്നു കര്‍ണാടകയിലേക്ക് എത്തിച്ചിരുന്നത്. പാണത്തൂര്‍ ചെമ്പേരിയിലാണ് വ്യാപാര കേന്ദ്രം. ഇത്തവണ അവിടെയും ആളനക്കമില്ലാതായി.

 

LEAVE A REPLY

Please enter your comment!
Please enter your name here