കേരള പ്രീമിയര്‍ ലീഗ് മാര്‍ച്ച് 16ന് ആരംഭിക്കും

0
7

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന ഇത്തവണത്തെ കേരള പ്രീമിയര്‍ ലീഗ് അവസാനം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. സന്തോഷ് ട്രോഫി ക്യാമ്പ് ആരംഭിച്ച കാരണം പറഞ്ഞ് ജനുവരി ആദ്യത്തില്‍ നിര്‍ത്തിവെച്ച് ലീഗ് അവസാന രണ്ട് മാസവും നടന്നിരുന്നില്ല.. മാര്‍ച്ചില്‍ 16ന് ലീഗ് പുനരാരംഭിക്കും എന്ന് കെ എഫ് എ അറിയിച്ചു. പുതിയ ഫിക്‌സ്ചചറുകളും കെ എഫ് എ പുറത്തു വിട്ടു.

ആദ്യ സന്തോഷ് ട്രോഫി ആയിരുന്നു കാരണം എങ്കില്‍ പിന്നീട് ചില പ്രാദേശിക ടൂര്‍ണമെന്റുകള്‍ കാണിച്ചായിരുന്നു കെ എ എ ലീഗ് നീട്ടിയത്. കേരള പ്രീമിയര്‍ ലീഗ് മാത്രം ലക്ഷ്യം വെച്ച് വിദേശ താരങ്ങളെ വരെ എത്തിച്ച് ടീം ഒരുക്കിയ ക്വാര്‍ട്‌സ് ലീഗ് നീട്ടിവെച്ചതില്‍ പ്രതിഷേധിച്ച് ലീഗില്‍ നിന്ന് പിന്മാറിയിരുന്നു. ലീഗ് നീളുന്നത് അമിത ചിലവുകള്‍ ഉണ്ടാക്കുകയും ക്ലബുകളെ കൂടുതല്‍ സാമ്ബത്തിക പ്രസന്ധിയില്‍ എത്തിക്കുകയും ചെയ്യും എന്ന കാരണം പറഞ്ഞായിരുന്നു ക്വാര്‍ട്‌സിന്റെ പിന്മാറ്റം.

ക്വാര്‍ട്‌സിന് പകരം ഷൂട്ടേഴ്‌സ് പടന്നയ്ര് കെ എഫ് എ ലീഗിലേക്ക് എടുത്തിട്ടുണ്ട്. ഷൂട്ടേഴ്‌സ് പടന്ന ഗ്രൂപ്പ് ബിയില്‍ ആയിരിക്കും കളിക്കുക. ഷൂട്ടേഴ്‌സ് പടന്ന ആദ്യമായാണ് കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. മാര്‍ച്ച് 16ന് എസ് ബി ഐയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തോടെ ആകും ലീഗ് വീണ്ടും ആരംഭിക്കുക. ലീഗില്‍ ഇതുവരെ 10 മത്സരങ്ങള്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. ഗ്രൂപ്പ് എയില്‍ ആര്‍ എഫ് സി കൊച്ചിയും, ഗ്രൂപ്പ് ബിയില്‍ എഫ് സി കേരളയുമാണ് ഇപ്പോള്‍ ഒന്നാമത് നില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here