ഓച്ചിറ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിന്റെയും മുന്‍പ്രസിഡന്റിന്റെയും അനുയായികള്‍ തമ്മില്‍ കയ്യാങ്കളി

0
4

കരുനാഗപ്പള്ളി: ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിന്റെ മുറിയില്‍ വാക്കുതര്‍ക്കവും, കയ്യാങ്കളിയും നടന്നു. ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടന്ന ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റ് അധികാരം ഏറ്റെങ്കിലും പഴയ പ്രസിഡന്റിനെ അനുകൂലിക്കുന്ന മെമ്പര്‍മാരും പുതിയ പ്രസിഡന്റിനെ അനുകൂലിക്കുന്ന മെമ്പര്‍മാരും തമ്മിലുള്ള തര്‍ക്കം ഇന്നലെ കയ്യാങ്കളിയില്‍ എത്തി പ്രസിഡന്റിന്റെ ഓഫീസില്‍ പ്രഥാന കസേരയോടു ചേര്‍ത്ത് ഇട്ടിരുന്ന കസേര എടുത്തു മാറ്റിയത് കഴിഞ്ഞ ദിവസം രൂക്ഷമായ തര്‍ക്കത്തിന് കാരണമായി. വനിതാ മെമ്പര്‍മാര്‍ തമ്മില്‍ നടന്ന വാക്കുതര്‍ക്കം പൂരപ്പറമ്പിനെ അനുസ്മരിക്കുന്നതായിരുന്നു എന്ന് കേട്ടു നിന്ന ഓഫീസ് ജീവനക്കാര്‍ പറയുന്നു.പുതിയ പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണം ഓഫീസ് ജീവനക്കാരാണ് കസേര എടുത്തു മാറ്റിയതെങ്കിലും ഇത് ഭരണപക്ഷ അംഗങ്ങള്‍ക്കിടയില്‍ കടുത്ത വിഭാഗീയതക്ക് കാരണമായിരിക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന 17 അംഗ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ പ്രതിപക്ഷത്തിന് 7 അംഗങ്ങളും ഭരണപക്ഷത്തിന് 10 അംഗങ്ങളുമാണുള്ളത് ഇതില്‍ 8 പേര്‍ കോണ്‍ഗ്രസുകാരാണ്. ആദ്യമൂന്ന് വര്‍ഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം വെച്ചു മാറാം എന്ന കരാര്‍ ലംഘിക്കപ്പെട്ടതിനാല്‍ 5 കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിപക്ഷത്തിനോടൊപ്പം ചേര്‍ന്ന് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇടപെടുകയും പഴയ പ്രസിഡന്റ് രാജിവെക്കുകയും പുതിയ പ്രസിഡന്റ് കഴിഞ്ഞ ആഴ്ച സ്ഥാനം ഏല്‍ക്കുകയുമായിരുന്നു.പഞ്ചായത്ത് ജീവനക്കാരും, ഉദ്യോഗസ്ഥരും ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here