കാഴ്ചയുടെ ഉത്സവമായി പുത്തൂര്‍ ഗവ.സ്‌കൂളിലെ റെലിഷ് ബിനാലെ

0
9

പുത്തൂര്‍: പുത്തൂര്‍ ഗവ. സ്‌കൂളിലെ റെലിഷ് ബിനാലെ കാഴ്ചയുടെ ഉത്സവമായി. കലയുടെ വേറിട്ട കാഴ്ചയായി റെലിഷ് ബിനാലെ പാഠ്യ വിഷയങ്ങളോടൊപ്പം സാമൂഹിക വിഷയങ്ങളും പ്രതിപാദിക്കുന്ന ഇന്‍സ്റ്റാളേഷനുമായി ജനശ്രദ്ധ നേടി.
ബേപ്പൂര്‍ സുല്‍ത്താന് പ്രണാമം അര്‍പ്പിച്ചു ഒരുക്കിയ അക്ഷര മരത്തണല്‍ മുതല്‍ പഴമയിലേക്കു കൈപിടിച്ചാനയിക്കുന്ന അമ്മൂമ്മ അടുക്കളയും വ്യത്യസ്ത അനുഭങ്ങളായിരുന്നു. റെലീഷ് ഇംഗ്ലീഷിന്റെ സമാപനത്തിന്റെ ഭാഗമായ ഈ ബിനാലെ യില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കലാകാരന്മാരായ ബിനു കൊട്ടാരക്കര, പ്രഭുലാല്‍, ബി ചിത്രന്‍, അരുണ്‍, അശ്വിന്‍, സേതുലാല്‍ എന്നിവരുടെ സേവനവും വിലപ്പെട്ടതായിരുന്നു.ബഷീറിന്റെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തിയ അക്ഷരത്തണല്‍, ഇംഗ്‌ളീഷ് സാഹിത്യലോകത്തിന് പുതിയ വായനാനുഭവം പങ്കുവെച്ച ഹെന്‍ട്രിയുടെ ഹൃദയഹാരിയായ ലാസ്റ്റ് ലീഫ് എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം, ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ച് മരണത്തിലേക്ക് പായുന്ന യുവതലമുറയുടെ ലക്ഷ്യബോധമില്ലായ്മയ്‌ക്കെതിരായ ബോധവത്കരണ ദൃശ്യങ്ങള്‍, ബുക്ക് ദാറ്റ് സേവ്ഡ് എര്‍ത്ത് നാടകത്തിന്റെ ദൃശ്യവത്കരണം എന്നിവ ബിനാലെയില്‍ കാഴ്ചയുടെ സമൃദ്ധിയൊരുക്കി.
അമ്മൂമ്മ അടുക്കള, പച്ചക്കറികള്‍കൊണ്ടുണ്ടാക്കിയ കെട്ടുകാള, ഓലവിളക്ക് എന്നിവ കാഴ്ചക്കാരെ പഴമയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എസ്.സി.ഇ.ആര്‍ .ടി.യുടെ ഗവേഷണാത്മക പദ്ധതിയായ റെലീഷ് ഇംഗ്ലീഷിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഇന്‍ഗാല ഇംഗ്ലീഷ് ഭാഷാ ആഘോഷത്തിന്റെ ഭാഗമായാണ് ബിനാലെ സംഘടിപ്പിച്ചത്.പാഠ്യവിഷയങ്ങള്‍ക്കൊപ്പം സാമൂഹികവും സാംസ്‌കാരികവും പുരാതനവുമായ വിഷയങ്ങളെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു ബിനാലെ കാഴ്ചക്കാര്‍ക്ക് വിസ്മയം പകര്‍ന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here