മൂന്നാം തവണയും ബധിരനും മൂകനുമായ യുവാവിനെ കെയര്‍ഹോമില്‍ നിന്നും കാണാതായി

0
13

തലശ്ശേരി: എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമില്‍ നിന്നു മൂന്നാം തവണയും യുവാവിനെ കാണാതായി. ബധിരനും മൂകനുമായ മുഹമ്മദ് റാഫി (19) യെയാണ് കാണാതായത്. രണ്ട് പ്രാവശ്യം കാണാതായപ്പോള്‍ കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടിന് രാവിലെ 11 മണിക്കാണ് യുവാവിനെ കാണാതായത്. എല്ലാ പൊലിസ് സ്റ്റേഷനലും യുവാവിന്റ ചിത്രം അയച്ചിട്ടുണ്ട്. യുവാവിന്റെ ഇടത് കൈത്തണ്ടയില്‍ മുറിവ് തുനി ചേര്‍ത്തതിന്റെ പാട് കാണാം.
പിസ്താ കളര്‍ ഷര്‍ട്ടും മറൂണ്‍ കളര്‍ പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവര്‍ തലശ്ശേരി പൊലിസില്‍ അറിയിക്കണം. ഫോണ്‍: 0490 2323351, 9497980908.

LEAVE A REPLY

Please enter your comment!
Please enter your name here